24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചില്ലറ തിരികെ കൊടുക്കാൻ മടിയെന്ന് പരാതി; ഡിജിറ്റൽ പേയ്മെൻറ് തുടങ്ങാൻ ബവ്കോ.
Kerala

ചില്ലറ തിരികെ കൊടുക്കാൻ മടിയെന്ന് പരാതി; ഡിജിറ്റൽ പേയ്മെൻറ് തുടങ്ങാൻ ബവ്കോ.

ബവ്റിജസ് കോർപറേഷന്റെ പ്രീമിയം മദ്യഷോപ്പുകളിൽ യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) സേവനം ആരംഭിക്കാൻ തീരുമാനിച്ചു. ഒരു മാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് എം‍ഡി എസ്.ശ്യാം സുന്ദർ ഐപിഎസ് പറഞ്ഞു.ആകെ 265 മദ്യഷോപ്പുകളാണ് ബവ്റിജസ് കോർപറേഷന് ഉള്ളത്. ഇതിൽ 95 ഷോപ്പുകൾ സെൽഫ് സർവീസ്–പ്രീമിയം ഷോപ്പുകളാണ്. ആദ്യം ഇവിടെ പദ്ധതി നടപ്പിലാക്കിയശേഷം എല്ലാ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. മദ്യം വാങ്ങുമ്പോൾ ചില്ലറ തിരികെ കൊടുക്കാതെയുള്ള തട്ടിപ്പുകൾ നടക്കുന്നതായി നിരവധി പരാതികൾ ബവ്കോ ആസ്ഥാനത്ത് ലഭിച്ചിരുന്നു. പരാതികളിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് യുപിഐ സേവനം നൽകാൻ തീരുമാനിച്ചത്. ഡിജിറ്റൽ പേയ്മെൻറ് ആയാൽ പണത്തട്ടിപ്പ് തടയാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.

നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് യുപിഐ വികസിപ്പിച്ചത്. ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് എന്നത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് ഉൾപ്പെടുത്തുന്ന സംവിധാനമാണ്. യുപിഐ ശൃംഖലയിൽ 270ൽ അധികം ബാങ്കുകളുണ്ട്. വിവിധ ബാങ്കുകളുടെ ആപ്പുകൾക്കു പുറമേ നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഭീം ആപ്, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, ആമസോൺ പേ തുടങ്ങി യുഐപി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി പണമിടപാടിനു സഹായിക്കുന്ന നിരവധി ആപ്പുകളുണ്ട്.

Related posts

ശിശുക്ഷേമ സമിതി മന്ദിരോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

Aswathi Kottiyoor

തിരുവനന്തപുരത്ത് വായിൽ പ്ലാസ്റ്റര്‍ ഒട്ടിച്ച്‌ മൂക്കിൽ ക്ലിപ്പിട്ട നിലയിൽ യുവതിയുടെ മൃതദേഹം.*

Aswathi Kottiyoor

പൊതുജനങ്ങള്‍ക്കും ആയുധപരിശീനം നല്‍കാനൊരുങ്ങി പോലീസ്

Aswathi Kottiyoor
WordPress Image Lightbox