22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തലശേരി ഹെറിറ്റേജ് ബിനാല ജനുവരി 29ന്‌ തുടങ്ങും
Kerala

തലശേരി ഹെറിറ്റേജ് ബിനാല ജനുവരി 29ന്‌ തുടങ്ങും

നാഷണൽ സെന്റർ ഫോർ ടാഞ്ചിബിൾ ആൻഡ് ഇൻടാഞ്ചിബിൾ കൾച്ചറൽ ഹെറിറ്റേജ്, ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ തലശേരിയിൽ ജനുവരി 29 മുതൽ ഫെബ്രുവരി 28വരെ ഹെറിറ്റേജ് ബിനാലെ സംഘടിപ്പിക്കുന്നു. പിയർ ബ്രിഡ്ജ് പരിസരം, അണ്ടലൂർക്കാവ്, കതിരൂർ പൊന്ന്യം, ചൊക്ലി – പാത്തിക്കൽ, മാഹി കേന്ദ്രങ്ങളിലാണ് ബിനാലെ നടക്കുക. ഇതിനായി ടൂറിസം വകുപ്പ് ആറ് കോടി അനുവദിച്ചു.
സമകാലിക ബിനാലെ
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷമുള്ള വിവിധതരം പെയിന്റിങ്, ഫ്യൂഷൻ ഡാൻസ്, ക്രാഫ്റ്റ്, കൊളാഷ്, പേപ്പർ ക്രാഫ്റ്റ്, എന്നിങ്ങനെ 12 മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന ആവിഷ്കാര ചിന്തകൾ ഉൾക്കൊള്ളുന്നതാണ് പിയർ റോഡിൽ ഒരുക്കുന്ന സമകാലിക ആർട് ബിനാലെ.
റിച്വൽ ആർട് ബിനാലെ
തെയ്യത്തിനോട് സാമ്യമുള്ള ലോകത്തിലെ വിവിധ കലാരൂപങ്ങൾ, അവയുടെ കിരീടം, ഡോക്യുമെന്ററി പ്രദർശനം എന്നിവയാണ്‌ ഇവിടെ ഉൾപ്പെടുത്തുക. തെയ്യം കലാകാര സം​ഗമവും നടക്കും.
പരമ്പരാ​ഗത ബിനാലെ
വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാ​ഗത ആയോധന കലകളുടെ അവതരണമാണ് പൊന്ന്യത്ത്. ​ഗോത്രകലകളും വെെദ്യവും വംശീയ ഭക്ഷണവും ചൊക്ലി പാത്തിക്കലിലെ ​ഗോത്രകലാ ബിനാലെയിൽ ഒരുക്കും. നാടോടി യ കലകളുടെ അവതരണമാണ് മാഹി വേദിയാകുന്ന ബിനാലെയിൽ ഉണ്ടാവുക. തലശേരിയിൽ നാട്ടരങ്ങ് എന്ന പേരിയൽ സ്ഥിരം കലാ വേദിയൊരുക്കാനും പദ്ധതിയുണ്ട്.

Related posts

11 ജോടി ട്രെയിനുകൾക്ക്‌ കേരളത്തിൽ അധിക സ്‌റ്റോപ്പ്‌

Aswathi Kottiyoor

കാർബൺ ന്യൂട്രൽ ഗവേണൻസ്; 19 ഇലക്ട്രിക് വാഹങ്ങൾ കൈമാറി

Aswathi Kottiyoor

214 ല​​ഹ​​രി കേ​​സു​​ക​​ളി​​ലെ പ്ര​​തി​​ക​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍

Aswathi Kottiyoor
WordPress Image Lightbox