26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സുഗതകുമാരിയുടേത് മാനവികത കവിതയിലും ജീവിതത്തിലും നിറഞ്ഞ വ്യക്തിത്വം: മുഖ്യമന്ത്രി
Kerala

സുഗതകുമാരിയുടേത് മാനവികത കവിതയിലും ജീവിതത്തിലും നിറഞ്ഞ വ്യക്തിത്വം: മുഖ്യമന്ത്രി

സാഹിത്യരചനകൾ കൊണ്ട് മാത്രമല്ല അഗതികളുടെ പുനരധിവാസ പ്രവർത്തനങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണത്തിലൂടെയും സ്ത്രീപക്ഷ നിലപാടുകളിലൂടെയും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സുഗതകുമാരിയുടെതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുഗതകുമാരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.
ഒരു വിഭാഗത്തെയും അരികുവൽക്കരിച്ചുകൊണ്ട് രാഷ്ട്രത്തിന് നിലനിൽപ്പില്ലെന്ന് വിശ്വസിച്ച നിലപാടായിരുന്നു സുഗതകുമാരിയുടേതെന്നു മുഖ്യമന്ത്രി പറഞ്ഞു. മതത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ പലരെയും പുറത്താക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയായിരുന്നു ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൂഗതകുമാരിക്കു സമുചിതമായ സ്മാരകം നിർമിക്കുന്നത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ഗായകൻ ജി.വേണുഗോപാൽ ‘പവിഴമല്ലി’ എന്ന സുഗതകുമാരിയുടെ കവിത ആലപിച്ചു. വി.കെ പ്രശാന്ത് എം.എൽ.എ, മുൻ സ്പീക്കർ എം വിജയകുകാർ, കാനം രാജേന്ദ്രൻ, കവി മധുസൂദനൻ നായർ, സുഗതകുമാരിയുടെ മകളും അഭയ സെക്രട്ടറിയുമായ ലക്ഷ്മിദേവി, അഭയ ജോയിന്റ് സെക്രട്ടറി ഡോ. എം.ആർ തമ്പാൻ, പ്രസിഡന്റ് പി.എ. അഹമ്മദ്, ട്രഷറർ ഡെയ്‌സി ജേക്കബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related posts

എല്ലാ രാജ്യക്കാരായ തൊഴിലാളികള്‍ക്കും തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്: യുഎഇ

Aswathi Kottiyoor

ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ന് പ്ര​ത്യേ​ക വി​ഭാ​ഗം സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

Aswathi Kottiyoor

വൈദ്യുതി ലൈന്‍ ഫാള്‍ട്ട് അതിവേഗം കണ്ടെത്താന്‍ കമ്യൂണിക്കേറ്റിവ് ഫാള്‍ട്ട് പാസ്സ് ഡിറ്റക്ടറ്റർ

WordPress Image Lightbox