വിവാദ മതപരിവർത്തന നിരോധനനിയമം കർണാടക നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടെ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ബിൽ നിയമമാകുന്നതോടെ മതപരിവർത്തനം ശിക്ഷലഭിക്കാവുന്ന കുറ്റകൃത്യമായി മാറും.
ഒരാൾക്കു മറ്റൊരു മതം സ്വീകരിക്കണമെങ്കിൽ രണ്ടു മാസം മുൻപ് ഡെപ്യൂട്ടി കമ്മീഷണർ മുൻപാകെ അപേക്ഷ നൽകണം. മറ്റൊരു മതത്തിലേക്കു പരിവർ ത്തനം ചെയ്യപ്പെട്ടാൽ, ആദ്യമതത്തിന്റെ പേരിൽ അയാൾക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ റദ്ദാക്കപ്പെടും.
നിർബന്ധം, സമ്മർദം, പ്രലോഭനം എന്നിവയിലൂടെയോ വ്യാജം, വിവാഹം എന്നിവയ്ക്കായോ നടത്തുന്ന മതപരിവർത്തനം തടയുന്നതാണു കർണാടക മതസ്വാ തന്ത്ര്യ അവകാശസംരക്ഷണ ബിൽ 2021.
മൂന്നു മുതൽ അഞ്ചു വർഷം വരെ തടവും 25,000 രൂപ പിഴയും സ്ത്രീകൾ, കുട്ടികൾ, പട്ടികവിഭാഗക്കാർ എന്നിവർക്കെതിരേയാണെങ്കിൽ മൂന്നു മുതൽ പത്തുവർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റക്കാർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. വൻതോ തിൽ മതപരിർത്തനം നടത്തിയാൽ 3-10 വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.