26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അയ്യങ്കുന്നിൽ എൽഡിഎഫ്‌ സത്യഗ്രഹം തുടങ്ങി
Kerala

അയ്യങ്കുന്നിൽ എൽഡിഎഫ്‌ സത്യഗ്രഹം തുടങ്ങി

ഇരിട്ടി അയ്യങ്കുന്ന്‌ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വികസന മുരടിപ്പിനുമെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ റിലേ സത്യഗ്രഹത്തിന്‌ ഉജ്വല തുടക്കം.
പ്രകടനമായെത്തിയ ബഹുജനങ്ങളും എൽഡിഎഫ്‌ നേതാക്കളും പഞ്ചായത്ത്‌ ഓഫീസ്‌ പടിക്കലാണ്‌ റിലേ സമരമാരംഭിച്ചത്‌. ഉരുപ്പുംകുറ്റി ഏഴാംകടവിൽ ആദിവാസികളുടെ മിച്ചഭൂമിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കേരള കോൺഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പ്‌ നേതാവിന്റെ പന്നി ഫാമിന് നൽകിയ ലൈസൻസ് പിൻവലിക്കുക, കുടിവെള്ള വിതരണത്തിലെ വെട്ടിപ്പ് അന്വേഷിക്കുക, നീർമറി പദ്ധതിയിൽ കറവുമാടുകളെ നൽകാതെ പണം വെട്ടിച്ചത്‌ അന്വേഷിക്കുക, തൊഴിലുറപ്പ് പദ്ധതി ഫണ്ട് തിരിമറി നടത്തിയവർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം.
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്‌തു. അയ്യങ്കുന്ന്‌ പഞ്ചായത്ത് ഭരണം അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന്‌ അദ്ദേഹം പറഞ്ഞു.
നിയമ വിരുദ്ധ മാർഗത്തിൽ പഞ്ചായത്ത്‌, സർക്കാർ ഫണ്ട്‌ കൊള്ളയടിക്കുന്ന ഭരണസമിതിക്ക്‌ പഞ്ചായത്ത്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറി കൂട്ടുനിൽക്കുകയാണെന്നും ജയരാജൻ പറഞ്ഞു. കാവുങ്കൽ ജോണി അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ, ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരൻ, എൻ ഐ സുകുമാരൻ, കെ ജെ സജീവൻ, ദിലീപ്‌ മോഹനൻ, ബിജു വർഗീസ്‌, ഒ ടി അപ്പച്ചൻ, സിബി വാഴക്കാല, ബിജോയ്‌ പ്ലാത്തോട്ടം, ഷൈനി വർഗീസ്‌, അജയൻ പായം, പായം ബാബുരാജ്, അബ്രഹാം പാരിക്കാപ്പള്ളി, എം എ ആന്റണി, വർഗീസ്‌ ആനിത്തോട്ടം എന്നിവർ സംസാരിച്ചു.

Related posts

കടൽക്ഷോഭം: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

Aswathi Kottiyoor

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ രാവിലെ 8 മുതൽ; ഫലം 2 മണിക്കൂറിനകം

Aswathi Kottiyoor

കെ ഫോണ്‍ പദ്ധതിക്ക് പ്രൊപ്രൈറ്റര്‍ മോഡല്‍

Aswathi Kottiyoor
WordPress Image Lightbox