ഏറെ നാളുകൾക്കു ശേഷം പതിവു മന്ത്രിസഭായോഗം ഓണ്‍ലൈനായി ചേരും. ഇന്നു രാവിലെ 9.30ന് ഓണ്‍ലൈനായി മന്ത്രിസഭായോഗം ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. കോവിഡ് ഇളവുകൾ വന്ന ശേഷം കഴിഞ്ഞ ഏതാനും ആഴ്ചകളായി നേരിട്ടായിരുന്നു മന്ത്രിസഭായോഗം ചേരുന്നത്.
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ, പിന്നീടു ചികിത്സയ്ക്കായി ചെന്നൈയിലേക്കു പോയിരുന്നു. ചെന്നൈയിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി ഇന്നു തിരുവനന്തപുരത്തു മടങ്ങിയെത്തിയേക്കും.
വ്യാഴാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി തിരുവനന്തപുരത്തു നടക്കുന്നുണ്ട്.