മണത്തണ ഗവ: ഹൈസ്കൂളിൽ വിമുക്തി ലഹരി വിരുദ്ധ ക്ലബ് പുന:സംഘാടനം, ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ സമ്മാനം നേടിയ വിദ്യാർത്ഥിനിക്കുള്ള സമ്മാന വിതരണം, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.
ലഹരിവിരുദ്ധ ക്ലബ് ഉദ്ഘടനം, റേഞ്ച് പരിധിയിലെ വിദ്യാലയങ്ങളിൽ നടത്തിയ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ മയൂഖ ജോണിക്കുള്ള സമ്മാന വിതരണം എന്നിവ പേരാവൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി സജീവൻ നിർവഹിച്ചു. സിവിൽ എക്സൈസ് ഓഫിസർ പി എസ് ശിവദാസൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
പിടിഎ വൈസ്പ്രസിഡന്റ് സുകേഷ് എം അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ ഹെഡ്മാസ്റ്റർ ഇൻചാർജ്ജ് ഷജോദ് പി ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ക്ലബ് കൺവീനർ ജോസ് കുട്ടി പിജെ, ജെ ആർ സി കൗൺസലർ സിന്ധു, എസ് പി സി എസിപിഒ ഷാലി, സ്റ്റാഫ് സെക്രട്ടറി സജ്ന, ലഹരി വിരുദ്ധ ക്ലബ്ബ് പ്രസിഡന്റ് ജിയ ജോസഫ് എന്നിവർ പ്രസംഗിച്ചു. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി എം ജയിംസ്, എക്സൈസ് ഓഫീസർ വിഷ്ണു എൻ സി എന്നിവർ സന്നിഹിതരായി.
സ്കൂൾ ഹെഡ്മാസ്റ്റർ ഇൻചാർജ്ജ് ഷജോദ് പി, പി ടി എ പ്രസിഡന്റ് സന്തോഷ് എ എന്നിവർ രക്ഷാധികാരികളായ ലഹരിവിരുദ്ധ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ജിയ ജോസഫ് (പ്രസിഡന്റ്), അജുൽ കൃഷ്ണ (വൈസ് പ്രസിഡന്റ്), ഷോൺ ബേബി (സെക്രട്ടറി), നമിത ഷിജു (ജോ: സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.