22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജ​ന​ജാ​ഗ​ര​ൺ അ​ഭി​യാ​ൻ പ​ദ​യാ​ത്ര ന​ട​ത്തി
Kerala

ജ​ന​ജാ​ഗ​ര​ൺ അ​ഭി​യാ​ൻ പ​ദ​യാ​ത്ര ന​ട​ത്തി

ഇ​രി​ട്ടി: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കും വ​ർ​ഗീ​യ​ത​ക്കു​മെ​തി​രെ കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന ദേ​ശി​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​ജാ​ഗ​ര​ൺ അ​ഭി​യാ​ൻ പ​ദ​യാ​ത്ര​യ​ക്ക് തു​ട​ക്ക​മാ​യി. ജാ​ഥാ ക്യാ​പ്റ്റ​ൻ സ​ണ്ണി ജോ​സ​ഫി​ന് പ​താ​ക കൈ​മാ​റി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന്നാ​ട് ടൗ​ണി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​ദ​യാ​ത്ര ഇ​രി​ട്ടി ടൗ​ണി​ൽ സ​മാ​പി​ച്ചു.

രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന ഗൗ​ര​വ​ക​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​തെ വൈ​കാ​രി​ക വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്ത് വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു. നെ​ഹ്‌​റു​വും ഇ​ന്ദി​ര​യും പ​ടു​ത്തു​യ​ർ​ത്തി​യ സ​ക​ല പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ വ​രു​തി​യി​ലു​ള്ള മു​ത​ലാ​ളി​മാ​ർ​ക്ക് തു​ച്ഛ​മാ​യ തീ​റെ​ഴു​തി​ക്കൊ​ടു​ക്കു​ക​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​റു​പ്പും വി​ദ്വേ​ഷ​വും കു​ത്തി​നി​റ​ച്ച് ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ച് അ​ധി​കാ​രം നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഹി​ന്ദു​വും മു​സ്‌‌​ലി​മും സ​ഹോ​ദ​ര​ങ്ങ​ളാ​യി ക​ണ്ട നാ​ട്ടി​ൽ വ​ർ​ഗീ​യ​ത ഇ​ള​ക്കി വി​ട്ട് രാ​ഷ്ട്രീ​യ​നേ​ട്ടം കൊ​യ്യാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ത​ക​ർ​ക്കു​ന്ന അ​തി​വേ​ഗ റെ​യി​ൽ​വേ ലൈ​ൻ കൊ​ണ്ടു​വ​ന്ന് കോ​ടി​ക​ൾ ക​മ്മീ​ഷ​ൻ അ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് .

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നാ​കു​ന്നി​ല്ല. ഡി​ജി​പി​യ​ല്ല ഇ​പ്പോ​ൾ പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി മു​ത​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​വ​രെ പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന സം​വി​ധാ​നാ​മാ​യ​തോ​ടെ​യാ​ണ് നാ​ട്ടി​ൽ പോ​ലീ​സ് നി​ഷ്‌​ക്രി​യ​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി സെ​ക്ര​ട്ട​റി പി.​കെ. ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി വ​ക്താ​വ് ഡോ. ​ഷ​മാ മു​ഹ​മ്മ​ദ്, ഡി​സി​സി.​പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, കെ.​സി.​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, റി​ജി​ൽ മാ​ക്കു​റ്റി, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, വി.​ടി.​തോ​മ​സ്, പൊ​യി​ൽ മു​ഹ​മ്മ​ദ്, ലി​സി ജോ​സ​ഫ്, സാ​ജു യോ​മ​സ്, തോ​മ​സ് വ​ർ​ഗീ​സ്, പി.​സി. രാ​മ​കൃ​ഷ്ണ​ൻ, സു​ധീ​പ് ജ​യിം​സ്, കെ. ​വേ​ലാ​യു​ധ​ൻ, സി.​കെ ശ​ശീ​ധ​ര​ൻ, ഡെ​യ്‌​സി മാ​ണി , ജെ​യ്‌​സ​ൺ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

Related posts

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു.

Aswathi Kottiyoor

വാഹനപുക പരിശോധകർക്ക് പ്രത്യേക പരിശീലനം: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox