സൗദി അറേബ്യയിൽ കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്സിന് നൽകുന്നത് ആരംഭിച്ചു. അഞ്ച് മുതല്‍ 11 വരെ പ്രായക്കാരായ കുട്ടികള്‍ക്കാണ് വാക്സിൻ നൽകുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആരോഗ്യ സുരക്ഷയ്ക്കും കോവിഡ് വകഭേദങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനുമാണ് പുതിയ തീരുമാനം. കുട്ടികളുടെ ഈ വിഭാഗത്തില്‍ കോവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
12 വയസിന് മുകളിലുള്ള വിവിധ പ്രായക്കാരുടെ വാക്സിനേഷന് പുരോഗമിക്കുന്നു. ഇതുവരെ കുത്തിവച്ച ഡോസുകളുടെ എണ്ണം അഞ്ച് കോടിയിലേക്ക് അടുക്കുന്നു. മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്കി തുടങ്ങി.