22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത: സ്ഥലം ഏറ്റെടുക്കല്‍ ആരംഭിക്കുന്നു*
Kerala

*ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത: സ്ഥലം ഏറ്റെടുക്കല്‍ ആരംഭിക്കുന്നു*

വയനാട്ടിലേക്കുള്ള ബദല്‍ റോഡുകളിലെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത യാഥാര്‍ത്ഥ്യത്തിലേക്ക്. തുരങ്കപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവായതായി ലിന്റോ ജോസഫ് എംഎല്‍എ അറിയിച്ചു.

ടണല്‍ ആരംഭിക്കുന്ന ആനക്കാംപൊയില്‍ ഭാഗത്ത് തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 7.6586 ഹെക്ടര്‍ ഭൂമിയും അവസാനിക്കുന്ന മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി, മേപ്പാടി വില്ലേജുകളിലെ 4.8238 ഹെക്ടര്‍ ഭൂമിയുമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. മറിപ്പുഴയില്‍ ഇരവഴിഞ്ഞിപുഴക്ക് കുറുകെയുള്ള പാലം, ഇരുവശത്തും ടണലിലേക്കുള്ള 4 വരി സമീപന റോഡ് എന്നിവ നിര്‍മ്മിക്കുന്നതിനാണ് സ്ഥലം ഉപയോഗപ്പെടുത്തുക.

തിരുവമ്പാടി, കോട്ടപ്പടി വില്ലേജുകളില്‍ ഏറ്റെടുക്കുന്ന 2.5 ഹെക്ടര്‍ വീതം സ്ഥലങ്ങള്‍ ഡംബിംഗ് യാഡ് നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കും. ലാന്റ് അക്വിസിഷന്‍ റൂള്‍, 2013 പ്രകാരം ഏറ്റെക്കുന്ന സ്ഥലങ്ങളുടെ നഷ്ടപരിഹാരത്തുക നല്‍കും. സ്ഥലമെറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് കോഴിക്കോട്, വയനാട് ജില്ലാ കളക്ടര്‍മാരെ ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related posts

മദ്യപിച്ച് ബഹളം വച്ചു; തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി.*

Aswathi Kottiyoor

പ്രവാസിമലയാളികൾ നിക്ഷേപിക്കും 500 കോടി

Aswathi Kottiyoor

യുവതിക്ക് നേരെ പീഡനശ്രമം: ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox