22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • തൊഴിൽ നിയമം കരട്: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം
Kerala

തൊഴിൽ നിയമം കരട്: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

കേന്ദ്ര സർക്കാർ സോഷ്യൽ സെക്യൂരിറ്റി കോഡ്-2020, ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ്-2020, വേജ് കോഡ്-2019 എന്നിവയുടെ കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ചത് പരിശോധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. സോഷ്യൽ സെക്യൂരിറ്റി കോഡ്-2020, ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിംഗ് കണ്ടീഷൻസ് കോഡ്-2020 എന്നിവയിലെ അഭിപ്രായം സെക്രട്ടറി തൊഴിലും നൈപുണ്യവും (ഡി) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം (ഫോൺ: 0471-2518097) എന്ന വിലാസത്തിലോ, labour.dsection@gmail.com ലോ നൽകാം. വേജ് കോഡ്-2019 സംബന്ധിച്ച് സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം (ഫോൺ: 0471-2518998) എന്ന വിലാസത്തിലോ labouredepartment@gmail.com ലോ അറിയിക്കണം. 45 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ അറിയിക്കണം.

Related posts

ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കി; സന്നിധാനത്തേക്ക്‌ ഭക്തരെ കടത്തിവിട്ടു തുടങ്ങി .

Aswathi Kottiyoor

3000 കെഎസ്‌ആർടിസി സിഎൻജിയിലേക്ക്‌

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ സന്ദർശനം: കനത്ത സുരക്ഷയൊരുങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox