21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • തലശ്ശേരി ബസ്​സ്​റ്റാൻഡിൽ യാത്രക്കാർക്ക് ഇരിപ്പിടമായി
Kerala

തലശ്ശേരി ബസ്​സ്​റ്റാൻഡിൽ യാത്രക്കാർക്ക് ഇരിപ്പിടമായി

ത​ല​ശ്ശേ​രി: പു​തി​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ലെ പാ​സ​ഞ്ച​ർ ലോ​ബി​യി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി ഇ​രി​പ്പി​ടം സ​ജ്ജ​മാ​യി. രാ​ത്രി​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി വൈ​ദ്യു​തി വി​ള​ക്കു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ബ​സ് ക​യ​റാ​നെ​ത്തു​ന്ന ഗ​ർ​ഭി​ണി​ക​ളു​ടെ​യും പ്രാ​യ​മേ​റി​യ​വ​രു​ടെ​യും പ്ര​യാ​സ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ഗ​ര​സ​ഭ മു​ൻ​കൈ​യെ​ടു​ത്ത് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ​യും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പു​തി​യ 56 ക​സേ​ര​ക​ൾ സ​ജ്ജീ​ക​രി​ച്ച​ത്. സ്പോ​ൺ​സ​ർ ചെ​യ്​​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​ര് ക​സേ​ര​ക​ളു​ടെ പി​റ​കി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നാ​ലെ​ണ്ണ​മ​ട​ങ്ങു​ന്ന ഒ​രു സെ​റ്റ് വീ​തം 14 സെ​റ്റ് ക​സേ​ര​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. സി.​സി.​ടി.​വി പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മു​മ്പു​ണ്ടാ​യി​രു​ന്ന ഇ​രു​മ്പ് ക​സേ​ര​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ കൊ​ണ്ടു​പോ​യി​രു​ന്നു. ബാ​ക്കി​യു​ള്ള ക​സേ​ര​ക​ൾ പാ​സ​ഞ്ച​ർ ലോ​ബി​യി​ലെ ഒ​രു​ഭാ​ഗ​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. പാ​സ​ഞ്ച​ർ ലോ​ബി ന​വീ​ക​രി​ച്ച ഘ​ട്ട​ത്തി​ലാ​ണ് ക​സേ​ര​ക​ൾ സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, മ​ദ്യ​പാ​നി​ക​ളും സാ​മൂ​ഹി​ക​വി​രു​ദ്ധ​രും ഇ​വ ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പാ​സ​ഞ്ച​ർ ലോ​ബി​യി​ലെ സി.​സി.​ടി.​വി പ്ര​വ​ർ​ത്ത​ന ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ ക​സേ​ര​ക​ൾ ന​ശി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ട സ​മ​യ​ത്താ​ണ് ക​സേ​ര​ക​ൾ കൂ​ടു​ത​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ചി​ല​ത് ആ​രൊ​ക്കെ​യോ അ​ഴി​ച്ചു​കൊ​ണ്ടു​പോ​യി. രാ​ത്രി ബ​സ്​​സ്​​റ്റാ​ൻ​ഡും പ​രി​സ​ര​വും ഇ​രു​ട്ടി​ലാ​കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ​ക്ക് പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. രാ​ത്രി പൊ​ലീ​സ് പ​രി​ശോ​ധ​ന പേ​രി​ന് മാ​ത്ര​മാ​യി​രു​ന്നു.

പാ​സ​ഞ്ച​ർ ലോ​ബി​യി​ൽ വാ​ച്ച്മാ​നെ നി​യ​മി​ക്കും
വാ​ഴ​യി​ൽ ശ​ശി (വൈ​സ് ചെ​യ​ർ​മാ​ൻ ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ)

ത​ല​ശ്ശേ​രി ബ​സ്​​സ്​​റ്റാ​ൻ​ഡി​ന​ക​ത്ത് സാ​മൂ​ഹി​ക​വി​രു​ദ്ധ​രെ നി​രീ​ക്ഷി​ക്കാ​ൻ ഒ​രു നൈ​റ്റ് വാ​ച്ച്മാ​നെ നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ പൊ​ലീ​സി​ൽ അ​റി​യി​ക്കും. സ്​​റ്റാ​ൻ​ഡും പാ​സ​ഞ്ച​ർ ലോ​ബി​യും പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

വ്യാ​പാ​രി​ക​ൾ, ബ​സ് തൊ​ഴി​ലാ​ളി​ക​ൾ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​ല്ലാം ക​മ്മി​റ്റി​യി​ലു​ണ്ട്. ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​ണ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ. ബ​സ്​​സ്​​റ്റാ​ൻ​ഡി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് ക​ർ​ശ​ന​മാ​ക്കാ​ൻ പൊ​ലീ​സി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടും.

വ്യാ​പാ​രി​ക​ൾ കൂ​ടെ​യു​ണ്ടാ​കും
പി.​കെ. നി​സാ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റിവ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ത​ല​ശ്ശേ​രി യൂ​നി​റ്റ്)

ബ​സ്​​സ്​​റ്റാ​ൻ​ഡും പാ​സ​ഞ്ച​ർ ലോ​ബി​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ​ക്കൊ​പ്പം വ്യാ​പാ​രി സ​മൂ​ഹ​വും കൈ​കോ​ർ​ക്കും. ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ഏ​ത് പ്ര​വൃ​ത്തി​ക​ൾ​ക്കും വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന് സ​ഹാ​യം ല​ഭ്യ​മാ​ക്കും. പാ​സ​ഞ്ച​ർ ലോ​ബി​യി​ൽ ക​സേ​ര​ക​ൾ സ്ഥാ​പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത​തി​ന് പു​റ​മെ ചെ​ടി​ച്ച​ട്ടി​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ലൈ​റ്റു​ക​ൾ ന​ൽ​കാ​ൻ സ​ന്ന​ദ്ധ​മാ​ണ്. പാ​സ​ഞ്ച​ർ ലോ​ബി​യി​ൽ നൈ​റ്റ് വാ​ച്ച്മാ​നെ നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ഇ​വി​ടെ ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കാ​ൻ പൊ​ലീ​സി​നും ഇ​ത് കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​കും.

Related posts

വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിച്ചു; പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

കോവിഡ് ധനസഹായം; കേരളത്തിന് സുപ്രീകോടതിയുടെ താക്കീത്

Aswathi Kottiyoor

അമേരിക്കയിൽ അതിശൈത്യം; മരണം 60 കടന്നു

Aswathi Kottiyoor
WordPress Image Lightbox