24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സർവീസ് ചട്ടങ്ങൾ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കും: മന്ത്രി പി. രാജീവ്
Kerala

സർവീസ് ചട്ടങ്ങൾ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കും: മന്ത്രി പി. രാജീവ്

ഭരണ നിർവഹണം വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനു സർവീസ് ചട്ടങ്ങൾ കാലത്തിനനുസരിച്ചു പരിഷ്‌കരിക്കുമെന്നു നിയമ മന്ത്രി പി. രാജീവ്. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ പത്താം വാർഷികാഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ വളർച്ച ഭരണ നിർവഹണത്തിലും പ്രയോജനപ്പെടുത്തുന്നതിനു സർക്കാർ പ്രത്യേക ശ്രദ്ധവയ്ക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതു പൂർണവും കാര്യക്ഷമവുമാകുന്നതിനു സർവീസ് ചട്ടങ്ങളിലെ കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഭേദഗതിചെയ്യണം. സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജീവനക്കാരുടെ സർവീസ് കാര്യങ്ങളിലും പൂർണ സുതാര്യത ഉറപ്പാക്കും. സ്ഥലംമാറ്റത്തിനു പൊതുമാനദണ്ഡം നിശ്ചയിച്ചതും ഓൺലൈൻ സംവിധാനം നടപ്പാക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായാണ്. പല വകുപ്പുകളും ഇതിനോടകം ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. മറ്റു വകുപ്പുകളിലും ഇത് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ നിലവിൽ വന്നതോടെ നീതിന്യായ സംവിധാനത്തിന്റെ വേഗം കൂടിയതായി മന്ത്രി ചൂണ്ടിക്കാട്ടി. സർവീസ് കേസുകൾ ട്രൈബ്യൂണലിലേക്കു മാറിയതോടെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറഞ്ഞു. ഇതു പൊതുജനങ്ങൾക്കും വലിയരീതിയിൽ സഹായകമായെന്ന് മന്ത്രി പറഞ്ഞു.
ട്രൈബ്യൂണലുകളുടെ അധികാരത്തിനുമേൽ കടന്നുകയറാനുള്ള ശ്രമങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്നു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനു കൂട്ടായ പരിശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ എ. ഷാജഹാൻ, ജുഡിഷ്യൽ മെമ്പർ ബെന്നി ഗർവാസിസ്, മുൻ ചെയർമാൻമാരായ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ, ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, കെ.എ.ടി. മുൻ അംഗങ്ങളായ കെ. ജോസ് സിറിയക്, വി. സോമസുന്ദരൻ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്. ബാലു, കെ.എ.ടി. അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. ഫതഹുദ്ദീൻ, കെ.എ.ടി. അഡ്വക്കറ്റ്സ് അസോസിയേഷൻ എറണാകുളം പ്രസിഡന്റ് ആർ.കെ. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

പച്ചപ്പണിഞ്ഞ് വയനാടന്‍ കാടുകള്‍; കര്‍ണാടകയില്‍ നിന്ന് വന്യമൃഗങ്ങളുടെ പലായനം

Aswathi Kottiyoor

അവധി ദിനങ്ങള്‍ കൂടുതലുണ്ടായിട്ടും സംസ്ഥാനത്ത് ആഗസ്റ്റില്‍ വിതരണം ചെയ്തത് 88.23 ലക്ഷം ഡോസ് വാക്സിന്‍

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആ​കെ കേ​സു​ക​ൾ 38 ആ​യി

Aswathi Kottiyoor
WordPress Image Lightbox