23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ശമ്പളത്തിന്റെ മൂന്നിരട്ടി വരെയുള്ള ആസ്തി വാങ്ങാം; വിൽക്കാം.
Kerala

ശമ്പളത്തിന്റെ മൂന്നിരട്ടി വരെയുള്ള ആസ്തി വാങ്ങാം; വിൽക്കാം.

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർ 25,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ആസ്തികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥയിൽ ഇളവു വരുത്തി ചട്ടം ഭേദഗതി ചെയ്തു. അടിസ്ഥാന ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മൂല്യമുള്ളവ ഇനി സർക്കാരിനെ അറിയിക്കാതെ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം.

വീടും ഭൂമിയും വാഹനവും അടക്കം വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കുകയും ഉത്തരവിലൂടെ അനുമതി വാങ്ങുകയും വേണമെന്ന 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 24, 37 വകുപ്പുകളാണ് ഭേദഗതി ചെയ്തത്. ഓരോ വർഷവും ജനുവരി 15നു മുൻപ് സമർപ്പിക്കേണ്ട ആസ്തികൾ സംബന്ധിച്ച സത്യവാങ്മൂലത്തിനും ഇൗ ഇളവ് ബാധകമാണ്.

Related posts

യമുന ജലനിരപ്പ്‌ കുറഞ്ഞു ; ഡല്‍ഹിയില്‍ ആശങ്ക ഒഴിഞ്ഞില്ല , വീണ്ടും മഴയ്‌ക്ക്‌ സാധ്യത

Aswathi Kottiyoor

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം സംസ്ഥാനതല സമാപനം 2ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

റോഡ് കുഴിക്കുന്ന ജലവകുപ്പിന് അത് നന്നാക്കാനും ബാധ്യത: മന്ത്രി റിയാസ്.

Aswathi Kottiyoor
WordPress Image Lightbox