26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ബിഎസ്‌ 6 പെട്രോൾ വാഹനങ്ങളുടെ പുക പരിശോധന പ്രതിസന്ധിയിൽ
Kerala

ബിഎസ്‌ 6 പെട്രോൾ വാഹനങ്ങളുടെ പുക പരിശോധന പ്രതിസന്ധിയിൽ

വാഹൻ പരിവാഹൻ വെബ്‌സൈറ്റിൽ കേന്ദ്രസർക്കാർ വരുത്തിയ പരിഷ്‌കാരം ബിഎസ്‌–-6 പെട്രോൾ വാഹന ഉടമകളെ പ്രതിസന്ധിയിലാക്കി. ഇവർക്ക്‌ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്‌ ലഭിക്കാത്ത സ്ഥിതിയാണ്‌.

ബിഎസ്‌–-6 പെട്രോൾ വാഹനങ്ങൾ പരിശോധിക്കാൻ മുന്നൊരുക്കമില്ലാതെ പുതിയ സംവിധാനം ഏർപ്പെടുത്തിയതാണ്‌ വിനയായത്‌. ഡിസംബർ ഒമ്പതിനാണ്‌ പരിശോധനാ മാനദണ്ഡം പുതുക്കിയത്‌. എന്നാൽ പുകപരിശോധനാ കേന്ദ്രത്തിലെ ഉപകരണങ്ങൾ ഇതിന്‌ യോജിക്കുന്നവയല്ല. ചില കമ്പനികൾ പുതിയ സംവിധാനത്തിന്‌ യോജിക്കുന്ന ഉപകരണം വിപണിയിൽ എത്തിച്ചിട്ടുണ്ട്‌.
എന്നാൽ, ഇതിലെ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാനുള്ള പരിശീലനം പരിശോധനാ കേന്ദ്രത്തിലെ ജീവനക്കാർക്ക്‌ ലഭിച്ചിട്ടില്ല. അതിനാൽ ബിഎസ്‌–-6 പെട്രോൾ വാഹനങ്ങളുടെ പുകപരിശോധന തൽക്കാലം നിർത്തി. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്‌ ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക്‌ വൻ പിഴയാണ്‌ നൽകേണ്ടിവരുന്നത്‌. ഡീസൽ വാഹനങ്ങൾക്ക്‌ പ്രശ്‌നമില്ല.

നേരത്തേ ഇതേ പ്രശ്‌നമുണ്ടായിരുന്നെങ്കിലും പരിശോധനാ മാനദണ്ഡം മാറ്റിയതോടെയാണ്‌ ബിഎസ്‌–-6 ഡീസൽ വാഹനങ്ങൾക്ക്‌ സർട്ടിഫിക്കറ്റ്‌ ലഭിച്ചുതുടങ്ങിയത്‌. ഡൽഹിയിലെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്ക്‌ അനുസരിച്ച്‌ കേന്ദ്രസർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയ തീരുമാനമാണ്‌ തിരിച്ചടിയാകുന്നത്‌. പുകപരിശോധനാ കേന്ദ്രങ്ങളെ സജ്ജമാക്കാൻ വേണ്ടസമയം നൽകിയിരുന്നെങ്കിൽ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ലെന്ന്‌ അസോസിയേഷൻ ഓഫ്‌ ഓട്ടോമൊബൈൽ പൊല്യൂഷൻ ടെസ്‌റ്റിങ്‌ സെന്റേഴ്‌സ്‌ ഫോർ വെഹിക്കിൾസ്‌ എറണാകുളം ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ ജി തോമസ്‌ പറഞ്ഞു.

Related posts

മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവ്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 856 പേര്‍ക്ക് കൂടി കൊവിഡ്; 818 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കോവിഡ് അ​വ​ലോ​ക​ന യോ​ഗം ഇന്ന് ; കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യേ​ക്കി​ല്ല

Aswathi Kottiyoor
WordPress Image Lightbox