കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ-ഹയർ സെക്കണ്ടറി വിഭാഗം ലഹരി വിരുദ്ധ ക്ലബുകളുടെ പുന:സംഘാടനവും ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. യുവജനങ്ങൾക്കിടയിലുള്ള ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യഫലങ്ങൾ, ഒരു ലഹരി വിരുദ്ധ സംസ്കാരം വളർത്തേണ്ടതിൻ്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി പേരാവൂർ റേഞ്ച് എക്സൈസ് ഓഫീസർ ശിവദാസൻ പി.എൻ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നൽകി. ഹയർ സെക്കണ്ടറി വിഭാഗം സീനിയർ അസിസ്റ്റൻ്റ് സിൽവി ജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസിലി മാത്യു അധ്യക്ഷത വഹിച്ച് സംസാരിച്ചു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളായ ഗോവർദ്ധൻ ജി, തേജസ് പി. ദിനേശ്, നിപുണ്യ ജി എന്നിവർക്ക് പേരാവൂർ റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം.പി സജീവൻ ഉപഹാരം നൽകി അനുമോദിച്ചു. പി.റ്റി.എ പ്രസിഡൻറ് തങ്കച്ചൻ കല്ലടയിൽ, ക്ലബ് കോർഡിനേറ്റർ റോയ് ജോൺ എന്നിവർ സംസാരിച്ചു. അധ്യാപകരായ സോമരാജ്, രമ്യ എന്നിവർ നേതൃത്വം വഹിച്ചു.