23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ജനുവരി രണ്ടുമുതൽ ബൂസ്​റ്റർ ഡോസ് എടുക്കാത്തവർക്ക്​ യാത്രാനിയന്ത്രണം
Kerala

ജനുവരി രണ്ടുമുതൽ ബൂസ്​റ്റർ ഡോസ് എടുക്കാത്തവർക്ക്​ യാത്രാനിയന്ത്രണം

കുവൈത്തിൽ ബൂസ്​റ്റർ ഡോസ്​ വാക്​സിനെടുക്കാത്തവർക്ക്​ യാത്രാനിയന്ത്രണം ഏർപ്പെടുത്തുന്നു. രണ്ട്​​ ഡോസ്​ പൂർത്തിയാക്കി ഒമ്പത്​ മാസം പിന്നിട്ടവർക്കാണ്​ ഇത്​ ബാധകമാവുക. തിങ്കളാഴ്​ച വൈകീട്ട്​ ചേർന്ന മന്ത്രിസഭ യോഗ തീരുമാനത്തിന്​ 2022 ജനുവരി രണ്ടുമുതലാണ്​ പ്രാബല്യം. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ്​ വകഭേദം പടരുന്ന സാഹചര്യത്തിലാണ്​ കുവൈത്ത്​ ബൂസ്​റ്റർ ഡോസ്​ സംബന്ധിച്ച നയം കടുപ്പിച്ചത്​. മിശ്​രിഫ്​ വാക്​സിനേഷൻ സെൻററിൽ അപ്പോയൻറ്​മെൻറ്​ എടുക്കാതെ എത്തിയാലും ബൂസ്​റ്റർ ഡോസ്​ നൽകുന്നുണ്ട്​. മന്ത്രാലയത്തി​െൻറ വെബ്​സൈറ്റിലൂടെ രജിസ്​റ്റർ ചെയ്​താൽ എല്ലാ ഗവർണറേറ്റിലെയും തെരഞ്ഞെടുക്കപ്പെട്ട ​പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തിയും കുത്തിവെപ്പെടുക്കാം. ആദ്യ ഡോസ്​ ഫൈസർ, ഒാക്​സ്​ഫോഡ്​, മോഡേണ, ജോൺസൻ ആൻഡ്​ ജോൺസൻ എന്നിവയിൽ ഏത്​ സ്വീകരിച്ചാലും മൂന്നാം ഡോസ്​ ഫൈസർ ബയോൺടെക്​ ആണ്​ നൽകുന്നത്​. ബൂസ്​റ്റർ ഡോസ്​ വാക്​സിൻ വിതരണത്തിനായി ആരോഗ്യമന്ത്രാലയം ഫീൽഡ്​ വാക്സിനേഷൻ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്​.

Related posts

കിന്‍ഫ്ര വ്യവസായ പാര്‍ക്ക്; ഭൂ സര്‍വേ ആരംഭിച്ചു

Aswathi Kottiyoor

സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ അടഞ്ഞ് 19 റസ്റ്ററന്റുകൾ.*

Aswathi Kottiyoor

കൃഷിഭവനുകളെ റാങ്കിങ്‌ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും: മന്ത്രി പി പ്രസാദ്‌

Aswathi Kottiyoor
WordPress Image Lightbox