ഖാദി ഗ്രാമവ്യവസായ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും പരിഹാര നിർണ്ണയത്തിന് മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് എറണാകുളത്ത് ജനുവരി 10ന് രാവിലെ 11ന് ഏകദിന ശില്പശാല നടത്തും. ഖാദി മേഖലയുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ശില്പശാലയിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ secretary@kkvib.org യിലോ 9447729288 ൽ വിളിച്ചോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ശില്പശാല ഉദ്ഘാടനം ചെയ്യും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അധ്യക്ഷനാകും.