22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • എയ്ഡഡ് സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് പി എഫ് അനുകൂല്യം
Kerala

എയ്ഡഡ് സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് പി എഫ് അനുകൂല്യം

എയ്ഡഡ് സ്‌കൂളുകളിലെ പാർട്ട് ടൈം ടീച്ചേഴ്‌സ് / പാർട്ട് ടൈം ടീച്ചേഴ്‌സ് വിത്ത് ഫുൾ ബെനിഫിറ്റ് വിഭാഗം അധ്യാപകർക്ക് കെ.എ.എസ്.ഇ.പി.എഫിൽ അംഗത്വം നല്കുന്നതിനുള്ള അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഈ വിഭാഗം ജീവനക്കാരിൽ നേരത്തെ കെ.എ.എസ്.ഇ.പി.എഫ് അംഗത്വം ലഭിച്ചവരുണ്ടെങ്കിൽ അവർക്ക് ഉത്തരവ് ദോഷകരമായി ബാധിക്കില്ലെന്നും വ്യവസ്ഥയുണ്ട്.
സർക്കാർ സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് ജി.പി.എഫ് അക്കൗണ്ട് തുടങ്ങാൻ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു. അതിനനുസരിച്ചാണ് എയ്ഡഡ് മേഖലയിലെ പാർട്ട് ടൈം അദ്ധ്യാപകർക്കും കെ.എ.എസ്.ഇ.പി.എഫ് തുടങ്ങുവാനുള്ള അനുമതി നൽകിയത്. അക്കൗണ്ട് ലഭിച്ചിട്ടില്ല എന്ന കാരണത്താൽ എയ്ഡഡ് മേഖലയിലെ പാർട്ട് ടൈം ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണം നടത്തുന്നതിന് നേരിടുന്ന തടസ്സം ചൂണ്ടിക്കാണിച്ചുള്ള നിവേദനങ്ങൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കെ ഇ ആർ ഭേദഗതിക്കുള്ള പ്രൊപ്പോസൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Related posts

തിരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസില്‍ അച്ചടക്കനടപടികള്‍ക്ക് തുടക്കം കുറിച്ചതായി കെ.സുധാകരന്‍, 97 നേതാക്കള്‍ക്ക് നോട്ടീസ്

Aswathi Kottiyoor

പ്രസവ ചികിത്സയും ശസ്ത്രക്രിയകളും നിലച്ചു

Aswathi Kottiyoor

ജൂണ്‍ 17 മുതല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍; മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

Aswathi Kottiyoor
WordPress Image Lightbox