26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തൽ: നാളെ ബിൽ പാർലമെൻ്റിൽ
Kerala

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തൽ: നാളെ ബിൽ പാർലമെൻ്റിൽ

രാജ്യത്തെ സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസായി ഉയര്‍ത്താനുള്ള ബിൽ നാളെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിൽ അവതരിപ്പിക്കും. ബിൽ അവതരിപ്പിക്കുന്ന ബിജെപി സര്‍ക്കാരിന് ഗൂഢലക്ഷ്യമാണ് ഉള്ളതെന്നാണ് സിപിഎമ്മും കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. എന്നാൽ ബില്ലിനെ പാര്‍ലമെന്‍റിൽ എതിര്‍ക്കുന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നത നിലനിൽക്കുന്നുണ്ട്.

ബിൽ അജണ്ടയിൽ വന്ന ശേഷം നിലപാടറിയിക്കാമെന്നാണ് കോൺഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ ബില്ലിനെ എതിര്‍ക്കുന്നതാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ നിലപാട്. അതേസമയം, സ്ത്രീകളുടെ വിവാഹപ്രായം 21 വയസായി ഉയര്‍ത്താനുള്ള തീരുമാനത്തെ മുൻ കേന്ദ്രമന്ത്രി പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെച്തിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹപ്രായം 21 ആയി നിശ്ചയിക്കണം എന്നാണ് തന്‍റെ നിലപാടെന്നാണ് പി ചിദംബരം വ്യക്തമാക്കയത്. എന്നാൽ ഇതിൻ്റെ ഉദ്ദേശത്തെപ്പറ്റി ജനങ്ങള്‍ക്കിടയിൽ ഒരു വര്‍ഷം പ്രചാരണം നടത്തണമെന്നും അതിനു ശേഷം പുതിയ മാറ്റം നടപ്പാക്കാമെന്നും പി ചിദംബരം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ബില്ലിനെ എതിര്‍ത്ത് പാര്‍ലമെന്‍റിൽ വോട്ടു ചെയ്യണോ എന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രശ്നം.ബിജെപി കൊണ്ടുവരുന്ന ബില്ലിനെതിരെ ഇതിനോടകം തന്നെ സിപിഎം, സിപിഐ, മുസ്ലീം ലീഗ്, എസ് പി, എഐഎംഐഎം തുടങ്ങിയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് അടക്കമുള്ള വലിയ പാര്‍ട്ടികല്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. മുത്തലാഖ് വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍ കോൺഗ്രസ് ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും രാജ്യസഭയിൽ എതിര്‍ത്ത് വോട്ടുചെയ്യുകയുമായിരുന്ന ചെയ്തത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ നിലപാട് തുടരാൻ കോൺഗ്രസിന് കഴിഞ്ഞേക്കില്ല.
അതേസമയം, പുതിയ നിയമം കൊണ്ടുവരുന്നതിൻ്റെ ഉദ്ദേശശുദ്ധി കേന്ദ്രം വ്യക്തമാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. 18 വയസ് പൂര്‍ത്തിയായ വ്യക്തിയ്ക്ക് ഇഷ്ടമുള്ള ആള്‍ക്കൊപ്പം ജീവിക്കാമെന്ന് ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും നിയമപരമായി വിവാഹം ചെയ്യാൻ 21 വയസ് പൂര്‍ത്തിയാകണമെന്ന് അല്ലാതെ എന്തുമാറ്റമാണ് നിയമം വരുത്തുക എന്നും യെച്ചൂരി ചോദിച്ചു. വിഷയത്തിൽ കേന്ദ്രത്തിൻ്റെ നിലപാട് അറിഞ്ഞ ശേഷം പാര്‍ലമെന്‍റിൽ നിയമത്തെ എതിര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

നിലവിൽ സ്ത്രീകൾക്ക് കുറഞ്ഞത് 18 വയസും പുരുഷന്മാർക്ക് കുറഞ്ഞത് 21 വയസുമാണ് വിവാഹം ചെയ്യാൻ ആവശ്യമായ നിയമപരമായ പ്രായം. പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ 18 വയസ് മാത്രമാണ് പൂർത്തിയാകേണ്ടത്. എന്നാൽ നിയമപരമായി വിവാഹം ചെയ്യാനുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും കുറഞ്ഞ പ്രായം 21 വയസായി ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഈ ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

Related posts

അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ നൽകും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

ന്യൂനമർദം: ഇടിമിന്നലോടെ മഴയ്‌‌‌‌‌ക്ക്‌ സാധ്യത

Aswathi Kottiyoor

പാ​ൽ വി​ല കൂ​ട്ടു​മെ​ന്ന് മ​ന്ത്രി ചി​ഞ്ചു​റാ​ണി

Aswathi Kottiyoor
WordPress Image Lightbox