കോവിഡ് സാഹചര്യങ്ങളിൽ അയവുവന്നതിനാൽ ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ഭക്തർക്ക് നേരിട്ട് രാവിലെ 7 മണി മുതൽ 12 മണി വരെ നെയ്യഭിഷേകം നടത്താൻ അനുമതി നൽകാൻ തീരുമാനിച്ചതായി ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സന്ദർശനം നടത്തുന്ന പ്രതിദിന ഭക്തരുടെ എണ്ണം 60000 ആയി ഉയർത്താനും ഉത്തരവായിട്ടുണ്ട്. കൂടാതെ,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തീർത്ഥാടകർക്കായി കാനനപാത വഴിയുള്ള യാത്ര അനുവദിക്കാനും തീരുമാനിച്ചതായും ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.