• Home
  • Kerala
  • രാജ്യത്ത് പുതുവൽസര ദിനത്തില്‍ പൊതു അവധി; ജനുവരി ഒന്നുമുതൽ പുതിയ വാരാന്ത്യ അവധി സംവിധാനം
Kerala

രാജ്യത്ത് പുതുവൽസര ദിനത്തില്‍ പൊതു അവധി; ജനുവരി ഒന്നുമുതൽ പുതിയ വാരാന്ത്യ അവധി സംവിധാനം

പുതുവൽസര ദിനമായ ശനിയാഴ്ച യു.എ.ഇയിൽ പൊതു അവധി. രാജ്യത്ത് ജനുവരി ഒന്നുമുതൽ നടപ്പിലാക്കി തുടങ്ങുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ചാണ് സർക്കാർ ഹ്യൂമൻ റിസോഴ്സസ് വിഭാഗം പ്രസ്താവനയിൽ വ്യക്തമാക്കി. ഇതോടെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുക. ഡിസംബർ 31 വെള്ളിയാഴ്ചയായതിനാലും ശനി, ഞായർ ദിവസങ്ങളിൽ പുതിയ അവധി സംവിധാനത്തിലും ഒഴിവു ലഭിക്കും. ഇതോടെ പുതുവൽസര ആഘോഷത്തിന്റെ അവധിക്ക് ശേഷം ജീവനക്കാർ ഓഫീസുകളിൽ ഹാജരാകേണ്ടത് തിങ്കളാഴ്ചയായിരിക്കും.

രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജനുവരി ഒന്നിന് അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഞായറാഴ്ച വ്യക്തമാക്കിയത്. സവകാര്യ മേഖലയിൽ ഞായറാഴ്ച കൂടി അവധി നൽകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇതോടെ മൂന്നുദിവസത്തെ അവധി ലഭിക്കാൻ സാധ്യത തെളിഞ്ഞിട്ടുണ്ട്.

നേരത്തെ പ്രഖ്യാപിച്ച പുതിയ വാരാന്ത്യ അവധി ക്രമീകരണം അനുസരിച്ച് ജനുവരി മുതൽ ശനിയാഴ്ചയും ഞായറാഴ്ചയുമാണ് അവധിദിനങ്ങൾ. വെള്ളിയാഴ്ച 12മണിവരെ ഓഫീസുകൾ പ്രവർത്തിക്കും. ഉച്ചക്ക് ശേഷം വെള്ളിയാഴ്ചയും അവധി ലഭിക്കുന്നതോടെ ഫലത്തിൽ ഓരോ ആഴ്ചയും രണ്ടര ദിവസത്തെ അവധി ലഭിക്കും. നിലവിൽ വെള്ളി, ശനി ദിവസങ്ങളിലാണ് രാജ്യത്ത് വാരാന്ത്യ അവധി. ആഗോളതലത്തിലെ ബിസിനസ് രംഗത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറുന്നതിനാണ് പുതിയ രീതി നടപ്പിലാക്കിയത്.

Related posts

ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാം: മുഖ്യമന്ത്രി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഇ​ന്നു ബാ​ങ്ക് പ​ണി​മു​ട​ക്ക്

Aswathi Kottiyoor

കളമശ്ശേരിയിൽ 500 കിലോ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox