29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി; അ​പേ​ക്ഷ​ക​രെ ഷോ​ക്ക​ടി​പ്പി​ച്ച് കെ​എ​സ്ഇ​ബി
Kerala

ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി; അ​പേ​ക്ഷ​ക​രെ ഷോ​ക്ക​ടി​പ്പി​ച്ച് കെ​എ​സ്ഇ​ബി

ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹോ​യ​ത്തോ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന നി​ര​വ​ധി പേ​ർ​ക്ക് ആ​ശ്വാ​സ​മാ​യി 2014 ൽ ​വൈ​ദ്യു​തി വ​കു​പ്പ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി.

എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്രം ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് ക​ണ്ട​തു​മി​ല്ല, കേ​ട്ട​തു​മി​ല്ല. സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​പോ​ലും ഉ​ത്ത​ര​വ് എ​ന്തെ​ന്ന് അ​റി​യി​ല്ല. വൈ​ദ്യു​തി വ​കു​പ്പി​നെ വി​ശ്വ​സി​ച്ച് പാ​വ​പ്പെ​ട്ട രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങു​മ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​മ​ല​ർ​ത്തു​ക​യാ​ണ്.

വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ​ർ​ബെ​ഡ്, സ​ക്ഷ​ൻ ഉ​പ​ക​ര​ണം, ഓ​ക്‌​സി​ജ​ൻ കോ​ൺ​സ​ൺ​ട്രേ​റ്റ​ർ തു​ട​ങ്ങി​യ ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള വൈ​ദ്യു​തി പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ക്കി​യാ​യി​രു​ന്നു 2014 ലെ ​ഉ​ത്ത​ര​വ്. ഈ ​ആ​നു​കൂ​ല്യ​ത്തി​ന് ശ്ര​മി​ച്ച​വ​രോ​ട് 2014ലെ ​ഉ​ത്ത​ര​വ് പ്ര​കാ​രം 100 യൂ​ണി​റ്റു​വ​രെ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നാ​കൂ എ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന മ​റു​പ​ടി.

വൈ​ദ്യു​തി വ​കു​പ്പ് ഉ​ത്ത​ര​വ് പ്ര​കാ​രം ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത. വെ​ള്ള​പ്പേ​പ്പ​റി​ൽ എ​ഴു​തി​യ അ​പേ​ക്ഷ സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​ക്കാ​ണ് ന​ൽ​കേ​ണ്ട​ത്. രോ​ഗി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണം ജീ​വ​ൻ നി​ല​നി​റു​ത്തു​ന്ന​തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് സ​ർ​ക്കാ​ർ ഡോ​ക്ട​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പേ​ക്ഷ​യോ​ടൊ​പ്പം വേ​ണം. 200 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​ത്തി​ൽ നി​ർ​ദ്ദി​ഷ്ട സ​ത്യ​വാ​ങ്മൂ​ല​വും സ​മ​ർ​പ്പി​ക്ക​ണം.

ആ​റു​മാ​സ​ത്തേ​ക്കാ​ണ് സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി ന​ൽ​കു​ന്ന​ത്. ജീ​വ​ൻ​ര​ക്ഷാ സം​വി​ധാ​നം തു​ട​ർ​ന്നും ആ​വ​ശ്യ​മാ​ണെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ൽ ഇ​ള​വ് തു​ട​രും. ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം​വേ​ണ്ട വൈ​ദ്യു​തി എ​ത്ര​യാ​ണെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ക​ണ​ക്കാ​ക്ക​ണം.‌

Related posts

കോർപറേഷനിലും നഗരസഭയിലും സേവനങ്ങൾക്ക് ഒറ്റ ആപ്പ്; കെ–സ്മാർട് ജനുവരിയിൽ.

Aswathi Kottiyoor

ഇനി എൽഐസി വില്‍പ്പന ; കൂടുതൽ പൊതുമേഖലാ വിറ്റഴിക്കലിലേക്ക്‌ കേന്ദ്രം .

Aswathi Kottiyoor

കാലാവസ്ഥ വ്യതിയാനം: ഭൂസ്പര്‍ശമണ്ഡലം ഭൗമോപരിതലത്തില്‍ നിന്ന് അകലുന്നു.

Aswathi Kottiyoor
WordPress Image Lightbox