22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇന്നലെ രാത്രിയും കടുവ നാട്ടിലിറങ്ങി ; തിരച്ചിലിന് പ്രത്യേക ട്രാക്കിങ് ടീം.
Kerala

ഇന്നലെ രാത്രിയും കടുവ നാട്ടിലിറങ്ങി ; തിരച്ചിലിന് പ്രത്യേക ട്രാക്കിങ് ടീം.

കുറുക്കന്‍മൂലയില്‍ നാട്ടിലിറങ്ങിയ കടുവയെ പിടികൂടാന്‍ 210 ഉദ്യോഗസ്ഥരുടെ പ്രത്യേക ട്രാക്കിങ് ടീം ഉടന്‍ തിരച്ചില്‍ തുടങ്ങും.180 വനം വകുപ്പ് ഉദ്യോഗസ്ഥരും 30 പൊലീസുകാരും അടങ്ങിയ സംഘമാണ് ട്രാക്കിങ് ടീമിലുള്ളത്. സര്‍വസന്നാഹവുമായി ദൗത്യസംഘം കാത്തിരുന്നിട്ടും ഇന്നലെ രാത്രിയും കടുവ നാട്ടിലിറങ്ങി.
കടുവയുടെ കാല്‍പാടുകള്‍ വനം വകുപ്പ് സ്ഥിരീകരിച്ചു. രാത്രി കടുവ ഇറങ്ങിയിട്ടും വനംവകുപ്പിന് പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.

Related posts

അന്തര്‍ സംസ്ഥാന വാഹന രജിസ്ട്രേഷന്‍, നികുതി വെട്ടിപ്പ് തടയാനൊരുങ്ങി സംസ്ഥാനം

Aswathi Kottiyoor

പച്ചപ്പണിഞ്ഞ് വയനാടന്‍ കാടുകള്‍; കര്‍ണാടകയില്‍ നിന്ന് വന്യമൃഗങ്ങളുടെ പലായനം

Aswathi Kottiyoor

ആപത്തിൽ സഹായമായി കനിവ് 108 ആംബുലൻസുകൾ; എല്ലാ ജില്ലകളിലും വൈകാതെ വനിതാ ഡ്രൈവർമാർ

Aswathi Kottiyoor
WordPress Image Lightbox