ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ഏർപെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി കേന്ദ്രം എയർ ക്വാളിറ്റി കമ്മിഷൻ. മരുന്നു നിർമാണം, പാൽ നിർമാണം എന്നിവയുമായി ബന്ധപെട്ട വ്യാവസായിക യൂണിറ്റുകൾക്ക് ദിവസം മുഴുവനും തുറന്ന് പ്രവർത്തിക്കുവാനുള്ള അനുമതിയുണ്ട്.
പേപ്പർ നിർമാണം, ഡിസ്റ്റിലറികൾ, താപ വൈദ്യുത നിലയങ്ങൾ എന്നിവക്ക് ശനി, ഞായർ ഒഴികെ മറ്റു ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. നെല്ല് ഉത്പാദനം സംസ്കരണം എന്നിവക്കായുള്ള ഫാക്ടറികൾക്ക് തിങ്കൾ, ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. വസ്ത്ര നിർമാണ ഫാക്ടറികൾ, ഡൈംഗ് യൂണിറ്റുകൾ കൂടാതെ മറ്റു വ്യവസായ ശാലകൾക്കും ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ തുറന്നു പ്രവർത്തിക്കാം.
ശുദ്ധ ഇന്ധനങ്ങൾക്ക് പകരം മറ്റ് ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫാക്ടറികൾക്ക് തിങ്കൾ മുതൽ വെള്ളി വരെ എട്ടു മണിക്കൂർ നേരത്തേക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. നിർമാണ പ്രവർത്തനങ്ങളും സ്കൂളുകളും പുനരാരംഭിക്കുന്നതിന് നിലവിൽ തീരുമാനമില്ല. ഇലക്ട്രിക്, സിഎൻജി വാഹങ്ങൾ ഒഴികെ അവശ്യ സാധനങ്ങൾ കൊണ്ട ുവരുന്ന ട്രക്കുകൾക്ക് മാത്രമേ ഡൽഹിയിലേക്ക് പ്രവേശനമുള്ളു.