പെൻഷൻകാർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (പെൻഷൻ തുടർന്നു ലഭിക്കാനുള്ള തെളിവ്) പുതുക്കാൻ ഫെയ്സ് റെക്കഗ്നിഷൻ സംവിധാനവും. ബയോമെട്രിക് പരിശോധനയ്ക്കായി ഫിംഗർപ്രിന്റ് നൽകാൻ കഴിയാത്ത മുതിർന്ന പൗരന്മാർക്ക് ഈ സംവിധാനം ഉപയോഗിക്കാം. ജീവൻ പ്രമാൺ പോർട്ടലാണ് സേവനം നൽകുന്നത്.
എങ്ങനെ?
∙ ആൻഡ്രോയ്ഡ് ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ പോയി ‘AadhaarFaceID’ എന്ന ആപ് ഇൻസ്റ്റാൾ ചെയ്യുക. jeevanpramaan.gov.in/package/download എന്ന ലിങ്കിൽ പോയി ക്ലയന്റ് ഇൻസ്റ്റലേഷൻ ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്യുക.
∙ വലതുവശത്ത് ഇമെയിൽ ഐഡി നൽകുക. ഒരു ലിങ്ക് ഇമെയിലിൽ ലഭിക്കും. ഈ ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന ആപ്പും ഇൻസ്റ്റാൾ ചെയ്യുക. ഈ ആപ് തുറന്ന് ആധാർ അടക്കം വിവരങ്ങൾ നൽകുക. ക്യാമറ ഉപയോഗിച്ച് മുഖം സ്കാൻ ചെയ്യുക. തുടർന്ന് ‘ക്ലയന്റ് റജിസ്ട്രേഷൻ സക്സസ്ഫുൾ’ എന്ന മെസേജ് ലഭിക്കും. സംവിധാനത്തിൽ ഒരാൾക്ക് മറ്റുള്ളവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും കഴിയും.