26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വിപണി കാത്തിരിക്കുന്നു ഹാപ്പി ക്രിസ്മസ്
Kerala

വിപണി കാത്തിരിക്കുന്നു ഹാപ്പി ക്രിസ്മസ്

ഉണര്‍വിന്റെ പുതിയ കാലം വിളിച്ചോതിയാണ് ഓരോ ആഘോഷവും വിരുന്നെത്തുന്നത്. ക്രിസ്മസ് എത്തിനില്‍ക്കുമ്പോള്‍ പ്രതീക്ഷയുടെ പൂത്തിരി കത്തിക്കുകയാണ് വിപണി.

വസ്ത്രവിപണിയിലും തിളക്കം

ക്രിസ്മസിന് പുത്തന്‍ വസ്ത്രങ്ങള്‍ തേടിയെത്തുന്നവരും കുറവില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ വേണ്ട എല്ലാ വസ്ത്രങ്ങളും ക്രിസ്മസ് കളക്ഷനില്‍ ലഭ്യമാണ്. കോമ്പോ ഓഫറുകളും മറ്റ് ഡിസ്‌കൗണ്ടുകളും വ്യാപാരികള്‍ ഒരുക്കിയിട്ടുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ മുതല്‍ ഒരു കുടുംബത്തിന് മുഴുവനായും ഒരേ പാറ്റേണിലുള്ള വസ്ത്രങ്ങള്‍ വേണമെങ്കില്‍ അവയും ലഭ്യമാണ്. ഡിസൈനര്‍ വസ്ത്രങ്ങള്‍ക്കൊപ്പം ക്രിസ്മസ് സ്പെഷ്യല്‍ ഡിസൈന്‍ വസ്ത്രങ്ങളും വസ്ത്രവിപണിയിലെ താരങ്ങളാണ്.

കേക്ക് വിപണി

കേക്കില്ലാതെന്തു ക്രിസ്മസ്. ക്രിസ്മസിന്റെ ഭാഗമായി തുടങ്ങുന്ന കേക്കുവില്‍പ്പന പുതുവര്‍ഷംവരെ നീണ്ടുനില്‍ക്കും. 100 കോടി രൂപയുടെ ബിസിനസാണ് സംസ്ഥാനത്ത് വിവിധ ബേക്കറികളിലായി നടക്കുന്നത്. ഹോം മെയ്ഡ് കേക്കുകളും വിപണിയിലെത്തും.

ഇത്തവണ വിപണിയില്‍ വൈവിധ്യങ്ങളേറെയാണ്. പ്ലം കേക്കുകള്‍ക്കു പുറമെ, ചോക്ലേറ്റ് കേക്കുകള്‍, ഫ്രഷ് ക്രീം കേക്കുകള്‍ എന്നിവയുമുണ്ട്. 300 മുതല്‍ 1,000 രൂപയ്ക്കുമേല്‍ വില വരുന്ന കേക്കുകള്‍ വിപണിയിലുണ്ട്.

വൈനുകളും ചില്ലുകൂട്ടില്‍ ഒരുങ്ങിയിട്ടുണ്ട്. മാളുകളിലും മറ്റും വിവിധ രുചികളില്‍ വൈനുകള്‍ തയ്യാറാണ്. 80 ലക്ഷം രൂപയുടെ വൈന്‍ കച്ചവടമാണ് നടക്കുക. കൂടുതല്‍ പേരും വീട്ടില്‍ത്തന്നെ വൈനുണ്ടാക്കുന്നതിനാലാണ് വിപണിയില്‍ സാന്നിധ്യം കുറയുന്നത്.

ഗിഫ്റ്റുകളുടെക്രിസ്മസ്

ക്രിസ്മസ് സമ്മാനക്കാലം കൂടിയാണ്. ചെറിയ ഗിഫ്റ്റുകള്‍ മുതല്‍ വമ്പന്‍ ഗിഫ്റ്റ് ഹാംപറുകള്‍ വരെ വിപണിയിലെത്തിട്ടുണ്ട്. സ്‌കൂളുകള്‍ തുറന്നിട്ടുണ്ടെങ്കിലും മുന്‍കാലങ്ങളിലെപോലെ വിപിലുമായ ആഘോഷങ്ങള്‍ ഇല്ലാത്തതിനാല്‍ എത്രമാത്രം ഗിഫ്റ്റുകള്‍ വിറ്റുപോകുമെന്ന് ആശങ്കയുമുണ്ട്. അതേസമയം കേര്‍പ്പറേറ്റ് ഗിഫ്റ്റുകള്‍ക്കായുള്ള ഓര്‍ഡറുകള്‍ വന്നുതുടങ്ങി.

കേക്കുകള്‍, ജ്യൂസ്, ഡ്രൈ ഫ്രൂട്ട്സ്, കുക്കീസ് തുടങ്ങിയവ ചേരുന്ന സമ്മാനപ്പൊതികളാണ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കു വില്‍ക്കുന്നത്. 750 മുതല്‍ 5,000 രൂപ വരെയുള്ള ഹാമ്പറുകള്‍ ലഭ്യമാണ്. 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് ഹാമ്പറുകളാണ് സംസ്ഥാനത്ത് ചെലവാകുന്നത്.

അലങ്കാരങ്ങള്‍ റെഡിമെയ്ഡ്

വീട് അലങ്കരിക്കല്‍, പുല്‍ക്കൂട് ഒരുക്കല്‍ എന്നിവയും ക്രിസ്മസിന്റെ ഭാഗമാണ്. എല്‍.ഇ.ഡി. ലൈറ്റുകള്‍, ക്രിസ്മസ് ട്രീ, നക്ഷത്രങ്ങള്‍, പൂല്‍ക്കൂട്, ഉണ്ണിയേശു സെറ്റ്, ക്രിസ്മസ് പപ്പയുടെ വേഷം തുടങ്ങി എല്ലാവിധ ഉത്പന്നങ്ങളും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.

30 രൂപ മുതലുള്ള പേപ്പര്‍ നക്ഷത്രങ്ങള്‍ മുതല്‍ 700 രൂപയോളം വരുന്ന എല്‍.ഇ.ഡി. നക്ഷത്രങ്ങള്‍വരെ വിപണിയിലെ താരമാണ്. ക്രിസ്മസ് ട്രീയും, റെഡിമെയ്ഡ് പുല്‍ക്കൂടുകളും വിപണിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 5000 രൂപയോളം വരുന്ന പുല്‍ക്കൂടുകളുണ്ട്.

അഞ്ചുകോടി രൂപയുടെ വില്‍പ്പനയാണ് അലങ്കാരങ്ങള്‍ക്കായി ക്രിസ്മസ് സീസണില്‍ നടക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് മുതല്‍ സ്വര്‍ണം വരെ

വസ്ത്രം കൂടാതെ മറ്റെല്ലാ മേഖലകളും ക്രിസ്മസിനായി ഉണര്‍ന്നിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, വാഹനം തുടങ്ങിയ മേഖലകളിലും ക്രിസ്മസ് തിളക്കം പ്രകടമായിത്തുടങ്ങി. മേഖലകള്‍ എല്ലാംതന്നെ ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.

Related posts

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor

പഠനോപകരണങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ 56 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Aswathi Kottiyoor
WordPress Image Lightbox