23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കു​പ്പി​വെ​ള്ള വി​ല നി​യ​ന്ത്ര​ണം: സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ
Kerala

കു​പ്പി​വെ​ള്ള വി​ല നി​യ​ന്ത്ര​ണം: സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

ഒ​രു ലി​റ്റ​ർ കു​പ്പി​വെ​ള്ള​ത്തി​ന് 13 രൂ​പ വി​ല നി​ശ്ച​യി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ നി​യ​മ വ​ശം പ​രി​ശോ​ധി​ച്ച് സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കു​മെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ.

ഉ​പ​ഭോ​ക്താ​ക്ക​ളാ​യ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യ​മാ​ണ് സ​ർ​ക്കാ​രി​ന് മു​ഖ്യ​മെ​ന്നും ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തി​ന് പി​ന്നി​ലെ സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യെ കോ​ട​തി പ്ര​ശം​സി​ക്കു​ക​യു​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്നാ​ൽ 1955-ലെ ​എ​സ​ൻ​ഷ്യ​ൽ ക​മോ​ഡി​റ്റീ​സ് ആ​ക്റ്റി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഭ​ക്ഷ്യ പ​ദാ​ർ​ത്ഥ​മെ​ന്ന ഇ​ന​ത്തി​ലാ​ണ് കു​ടി​വെ​ള്ളം വ​രി​ക​യെ​ന്നും 1986 ലെ ​കേ​ര​ള എ​സ​ൻ​ഷ്യ​ൽ ആ​ർ​ട്ടി​ക്കി​ൾ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നു​മാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ കു​പ്പി​വെ​ള്ളം വേ​റി​ട്ട സ്വ​ഭാ​വ​മു​ള്ള ഒ​രു വാ​ണി​ജ്യ ഉ​ൽ​പ്പ​ന്ന​മാ​ണെ​ന്നാ​ണ് കേ​ര​ള സ​ർ​ക്കാ​ർ നി​ല​പാ​ട്.

ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ഈ ​വി​ഷ​യ​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ജ​ന​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട ന​ട​പ​ടി​യെ പി​ന്തു​ണ​യ്ക്കാ​ൻ കേ​ന്ദ്രം ത​യാ​റാ​വ​ണം.

ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​തി​ന​നു​സൃ​ത​മാ​യി ഹൈ​ക്കോ​ട​തി​യി​ൽ കൈ​ക്കൊ​ള്ളാ​ൻ കേ​ന്ദ്രം ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

യു​ക്രെ​യ്ന് സ​ഹാ​യ​ങ്ങ​ളും മ​രു​ന്നും ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ

Aswathi Kottiyoor

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തി: റേഡിയോഗ്രാഫർ അറസ്റ്റിൽ

Aswathi Kottiyoor

കണ്ണൂരില്‍ വയോധികയുടെ വീടിന് തീവച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox