24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
Iritty

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ഇരിട്ടി : സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പടിയൂർ നിടിയോടി പെട്രോൾ പാമ്പിന് സമീപത്തെ തിടിൽ വീട്ടിൽ ടി.വി. അനൂപ് ( 43 ) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഇരിട്ടി – ഇരിക്കൂർ റോഡിൽ വീടിന് സമീപത്ത് തന്നെയായിരുന്നു അപകടം. ചെങ്കൽ തൊഴിലാളിയായ അനൂപ് ഇരിക്കൂർ ഭാഗത്തുനിന്നും വീട്ടിലേക്ക് വരുന്നതിനിടെ ഇരിട്ടി ഭാഗത്തു നിന്നും പടിയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു . അനൂപിനെ നാട്ടുകാർ ചേർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പടിയൂരിലെ കുമാരന്റെയും പത്മിനിയുടെയും മകനാണ്. ഭാര്യ : ധനശ്രീ. മക്കൾ : നക്ഷത്ര, ആദി കൃഷ്ണ .

Related posts

ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള 9-ാമത് ഇരിട്ടി പുഷ്‌പോത്സവം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

പായം നിവേദിതാ ജംഗ്‌ഷനിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു…..

Aswathi Kottiyoor

ടെറസിൽ നിന്നും കാൽ വഴുതിവീണ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു

Aswathi Kottiyoor
WordPress Image Lightbox