ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ ഈ മാസം 30നു പണിമുടക്കുന്നു. 24 മണിക്കൂറാണ് പണിമുടക്ക്. മോട്ടോർ തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഓട്ടോ ടാക്സി നിരക്കുകൾ പരിഷ്കരിക്കുക, പഴയ വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമത്തിലെ കാലപരിധി 20 വർഷമാക്കി നീട്ടുക, ഇ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ ജനുവരി മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത സമര സമിതി കൺവീനർ കെ.എസ്. സുനിൽ കുമാർ അറിയിച്ചു.