23.6 C
Iritty, IN
November 21, 2024
  • Home
  • Kottiyoor
  • പാ​ലു​കാ​ച്ചി ടൂ​റി​സം; ബേസ് ക്യാന്പും മൂന്നു വഴികളും ഒരുക്കും
Kottiyoor

പാ​ലു​കാ​ച്ചി ടൂ​റി​സം; ബേസ് ക്യാന്പും മൂന്നു വഴികളും ഒരുക്കും

കൊ​ട്ടി​യൂ​ർ: പാ​ലു​കാ​ച്ചി ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തെ​ക്കു​ള്ള റോ​ഡു​ക​ളും ബേ​സ് കേ​മ്പു​ക​ളും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ യോ​ഗം ചേ​ർ​ന്നു. പാ​ലു​കാ​ച്ചി​യി​ലെ ബേ​സ് കേ​മ്പ് സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ൽ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നും കേ​മ്പി​ലേ​ക്കാ​യി മൂ​ന്നു വ​ഴി​ക​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​ണ് ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രാ​മീ​ണ ടൂ​റി​സ​വും പ്ലാ​ന്‍റേ​ഷ​നും കോ​ർ​ത്തി​ണ​ക്കി കേ​ള​കം – അ​ട​യ്ക്കാ​ത്തോ​ട് – ശാ​ന്തി​ഗി​രി വ​ഴി പാ​ൽ​ച്ചു​രം എ​ത്തു​ന്ന രീ​തി​യി​ൽ ഒ​രു വ​ഴി​യും, സാ​ഹ​സി​ക പാ​ത​യാ​യി ചു​ങ്ക​ക്കു​ന്ന് നി​ന്ന് പാ​ലു​കാ​ച്ചി എ​ത്തു​ന്ന രീ​തി​യി​ലും, ഐ​തി​ഹ്യ പാ​ത​യാ​യി നീ​ണ്ടു​നോ​ക്കി​യി​ൽ നി​ന്ന് പാ​ലു​കാ​ച്ചി എ​ത്തു​ന്ന രീ​തി​യി​ലു​മാ​ണ് പാ​ത​ക​ൾ ക്ര​മീ​ക​രി​ക്കു​ക.

ഈ ​മൂ​ന്ന് വ​ഴി​ക​ൾ ആ​രം​ഭി​ക്കു​ന്നി​ട​ത്തും വ​ഴി​ക​ൾ ചെ​ന്നുചേ​രു​ന്ന സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ലു​മാ​യി ബേ​സ് ക്യാ​മ്പു​ക​ൾ ക്ര​മീ​ക​രി​ക്കും.

ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​പ്ര​കൃ​തി​യും പ്ര​ത്യേ​ക​ത​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മ്യൂ​സി​യ​വും ടൂ​റി​സം അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​രു​ക്ക​ണം.
പാ​ലു​കാ​ച്ചി ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളും പ്ര​ത്യേ​കം പ്രോ​ജ​ക്ടു​ക​ൾ ത​യാ​റാ​ക്കി ടൂ​റി​സം വ​കു​പ്പി​ന് കൈ​മാ​റു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.

ഇ​തി​ൽ പാ​ലു​കാ​ച്ചി മ​ല​യും കൊ​ട്ടി​യൂ​ർ അ​മ്പ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മി​ത്തി​ക്ക​ൽ പ്രോ​ജ​ക്ടി​ന് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് രൂ​പം ന​ൽ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം പ​റ​ഞ്ഞു.
കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ള​കം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി.​ടി അ​നീ​ഷ്, ടൂ​റി​സം വ​കു​പ്പ് പ്രോ​ജ​ക്റ്റ്‌ എ​ക്സി​ക്യൂ​ട്ടീ​വ് മ​നോ​ജ്‌ കു​മാ​ർ, കേ​ള​കം പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്റ്‌ ത​ങ്ക​മ്മ മേ​ലേ​ക്കൂ​റ്റ്, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന തു​മ്പ​ൻ​തു​രു​ത്തി​യി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.

ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​ർ, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

നെയ്യമൃത് വ്രതക്കാര്‍ മഠത്തില്‍ പ്രവേശിച്ചു

Aswathi Kottiyoor

കൊട്ടിയൂർ എൻഎസ്എസ് കെ യുപി സ്കൂൾ പഠന സഹായ സമിതിയുടെ നേതൃത്വത്തിൽ മൊബൈൽഫോണുകൾ വിതരണം നടത്തി

Aswathi Kottiyoor

പെട്രോള്‍ ഡീസല്‍ വില വര്‍ധന:യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

Aswathi Kottiyoor
WordPress Image Lightbox