22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഒ​മി​ക്രോ​ണ്‍: സ്വ​യം നി​രീ​ക്ഷ​ണ വ്യ​വ​സ്ഥ​ക​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Kerala

ഒ​മി​ക്രോ​ണ്‍: സ്വ​യം നി​രീ​ക്ഷ​ണ വ്യ​വ​സ്ഥ​ക​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

ഹൈ ​റി​സ്‌​ക് അ​ല്ലാ​ത്ത രാ​ജ്യ​ത്തി​ല്‍ നി​ന്നും വ​ന്ന​യാ​ള്‍​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​യം നി​രീ​ക്ഷ​ണ വ്യ​വ​സ്ഥ​ക​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ എ​ല്ലാ​വ​രും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ള്‍, ആ​ള്‍​ക്കൂ​ട്ട​ങ്ങ​ളു​ള്ള സ്ഥ​ല​ങ്ങ​ള്‍, തീ​യ​റ്റ​റു​ക​ള്‍, മാ​ളു​ക​ള്‍ എ​ന്നി​വ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. എ​റ​ണാ​കു​ള​ത്ത് ബു​ധ​നാ​ഴ്ച ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​യാ​ള്‍ കോം​ഗോ​യി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഹൈ ​റി​സ്‌​ക് രാ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് സ്വ​യം നി​രീ​ക്ഷ​ണ​മാ​യി​രു​ന്നു അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹം ധാ​രാ​ളം ആ​ളു​ക​ളെ​ത്തു​ന്ന ഷോ​പ്പിം​ഗ് മാ​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഉ​ള്‍​പ്പെ​ടെ പോ​യി​രു​ന്നു.

അ​തി​നാ​ല്‍ ത​ന്നെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക താ​ര​ത​മ്യേ​ന വ​ലു​താ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കും. സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. എ​ല്ലാ ജി​ല്ല​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

രോ​ഗി​ക​ള്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ ജി​ല്ല​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യാ​വു​ന്ന​താ​ണ്. എ​യ​ര്‍​പോ​ര്‍​ട്ടി​ലും സീ​പോ​ര്‍​ട്ടി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഇ​വി​ടെ​യെ​ല്ലാം ലാ​ബു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഹൈ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​രു​ടേ​യും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​രി​ല്‍ റാ​ന്‍​ഡം പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രു​ടേ​യും ഇ​വ​രു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന് കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രു​ടേ​യും സാ​മ്പി​ളു​ക​ള്‍ ജ​നി​ത​ക പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ന്ന​ത് തു​ട​രും.

ഒ​മി​ക്രോ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ സാ​മ്പി​ളു​ക​ള്‍ ജ​നി​ത​ക പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ന്ന​താ​ണ്. ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​വി​ഡ് പോ​സി​റ്റീ​വ് സാ​മ്പി​ളു​ക​ളും ജ​നി​ത​ക പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും.

ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ സം​സ്ഥാ​ന​ത്തെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി ആ​കെ 1,47,844 യാ​ത്ര​ക്കാ​രാ​ണ് എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടു​ള്ള​ത്. അ​വ​രി​ല്‍ 8,920 പേ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വ​ച്ചു ത​ന്നെ പ​രി​ശോ​ധി​ച്ചു. അ​തി​ല്‍ 15 പേ​രാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. അ​തി​ല്‍ 13 പേ​ര്‍ ഹൈ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ര​ണ്ട് പേ​ര്‍ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. ഇ​വ​രു​ടെ എ​ല്ലാ​വ​രു​ടേ​യും സാ​മ്പി​ളു​ക​ള്‍ ജ​നി​ത​ക പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

ഡി​സം​ബ​ര്‍ ഒ​ന്നി​ന് മു​മ്പ് ഹൈ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യി​ട്ടു​ള്ള കോ​വി​ഡ് പോ​സി​റ്റീ​വാ​യി​ട്ടു​ള്ള​വ​രു​ടേ​യും എ​ട്ടാ​മ​ത്തെ ദി​വ​സം പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി​ട്ടു​ള്ള​വ​രു​ടേ​യും സാ​മ്പി​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 54 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് ജ​നി​ത​ക പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ല്‍ 44 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​ന്നി​ട്ടു​ണ്ട്. അ​തി​ല്‍ 39 പേ​ര്‍ ഡെ​ല്‍​റ്റാ വേ​രി​യ​ന്‍റ് പോ​സി​റ്റീ​വും അ​ഞ്ച് പേ​ര്‍ ഒ​മി​ക്രോ​ണ്‍ പോ​സി​റ്റീ​വു​മാ​ണ്.

എ​റ​ണാ​കു​ള​ത്ത് യു​കെ​യി​ല്‍ നി​ന്നും എ​ത്തി​യാ​ള്‍​ക്കാ​ണ് ആ​ദ്യം ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള ഭാ​ര്യ​യ്ക്കും (38) ഭാ​ര്യാ മാ​താ​വി​നും (67), കോം​ഗോ​യി​ല്‍ നി​ന്നും വ​ന്ന മ​റ്റൊ​രാ​ള്‍​ക്കു​മാ​ണ് (37) ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ള​ത്ത് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച യു​വ​തി​ക്ക് (22) വി​മാ​ന​ത്തി​ല്‍ നി​ന്നു​ള്ള സ​മ്പ​ര്‍​ക്കം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണു​ള്ള​ത്. എ​ല്ലാ​വ​രു​ടേ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

ഒ​മി​ക്രോ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വ് ശ​ക്തി​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം സം​ഘ​ടി​പ്പി​ക്കും. വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍ ഉ​ട​ന്‍ ത​ന്നെ വാ​ക്‌​സി​ന്‍ എ​ടു​ക്കേ​ണ്ട​താ​ണ്. ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ സ​മ​യം ക​ഴി​ഞ്ഞ​വ​രും എ​ത്ര​യും വേ​ഗം വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണം.

അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണ്. ബാ​ക്ക് ടു ​ബേ​സി​ക്‌​സ് അ​ടി​സ്ഥാ​ന​മാ​ക്കി മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗം, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ത്ഥി​ച്ചു.

Related posts

തളിപ്പറമ്പിൽ കുടുംബ കോടതിക്ക്‌ ഹൈക്കോടതി അനുമതി

Aswathi Kottiyoor

തപാൽ സേവിങ്സ്, ഇൻഷുറൻസ് പദ്ധതികളിലുടെ സ്ത്രീ ശാക്തീകരണം; ക്യാമ്പയിന് തുടക്കമായി

Aswathi Kottiyoor

കെ- ഫോണിന്‌ ഐഎസ്‌പി ലൈസൻസ്‌ ഇന്ന്‌ ലഭിച്ചേക്കും

Aswathi Kottiyoor
WordPress Image Lightbox