26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കണ്ണൂർ വിസി നിയമനം ഹൈക്കോടതി ശരിവച്ചു
Kerala

കണ്ണൂർ വിസി നിയമനം ഹൈക്കോടതി ശരിവച്ചു

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി ശരിവച്ചു. ഡോ. ഗോപിനാഥ് രവീന്ദ്രന്‌ പുനർനിയമനം നൽകിയതിനെതിരായ ഹർജി ജസ്റ്റിസ് അമിത് റാവൽ തള്ളി. ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ആവശ്യവും കോടതി തള്ളി. വിസിയുടെ പുനർനിയമനത്തിൽ സെര്‍ച്ച്‌ കമ്മിറ്റിയുടെ ആവശ്യമില്ല. പ്രായം കവിഞ്ഞുവെന്ന വാദത്തിനും പ്രസക്തിയില്ല. നിയമനവും പുനർനിയമനവും രണ്ടാണെന്നും കോടതി പറഞ്ഞു. കോടതിയുടെ ഈ കണ്ടെത്തലോടെ മാധ്യമങ്ങളും യുഡിഎഫും സൃഷ്‌ടിക്കാൻ ശ്രമിച്ച നുണഗോപുരം തകർന്നുവീണു.

വിസിയെ നീക്കാൻ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ട് യുഡിഎഫ്‌ നോമിനികളായ സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ്‌ കോടതിയെ സമീപിച്ചത്‌. പുനർനിയമനത്തിൽ ചട്ടലംഘനമില്ലെന്നും നടപടികൾ സുതാര്യവും സത്യസന്ധവുമാണെന്നും കോടതി വിലയിരുത്തി. സർവകലാശാല ചട്ടപ്രകാരം പുനർനിയമന മാനദണ്ഡം പാലിച്ചിട്ടുണ്ട്. ആദ്യനിയമനം സെർച്ച് കമ്മിറ്റി രൂപീകരിച്ചായിരുന്നു. വീണ്ടും നിയമനത്തിന് ചട്ടത്തിൽ വ്യവസ്ഥയുണ്ട്‌. വിസിയെ നീക്കണമെന്ന്‌ നിർദേശിക്കാനാകില്ല.

നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് പരിശോധിക്കണമെന്ന ആവശ്യം റിട്ട് ഹർജിയിൽ അനുവദിക്കാനാകില്ലെന്നും അത് തെറ്റായ പ്രവണതയാകുമെന്നും കോടതി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഉപഹർജിയും കോടതി തള്ളി. ഹർജി നിലനിൽക്കില്ലെന്ന സർക്കാർവാദം അംഗീകരിച്ചാണ് ഉത്തരവ്.

പുതിയ നിയമനമല്ല, പുനർനിയമനമാണ് നടന്നതെന്നും ഗവർണറുടെ അംഗീകാരമുണ്ടെന്നും സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ബോധിപ്പിച്ചു. സർവകലാശാലാ ചട്ടപ്രകാരം വിസിക്ക് തുടരാനാകില്ലെന്ന്‌ ഹർജിഭാഗം വാദിച്ചു. എന്നാൽ കണ്ണൂർ സർവകലാശാല നിയമത്തിലെ 10 (10) വകുപ്പുപ്രകാരം പുനർനിയമനത്തിന്‌ വ്യവസ്ഥയുണ്ടെന്ന എജിയുടെ വാദം കോടതി അംഗീകരിച്ചു. ഉന്നതവിദ്യാഭ്യാസവകുപ്പ് നിയമനത്തിന്‌ കത്ത് നൽകിയശേഷം പുനർനിയമനത്തിന് നടപടി സ്വീകരിച്ചതിൽ അപാകമില്ലെന്നും കോടതി വ്യക്തമാക്കി.

സ്വാഗതംചെയ്യുന്നു: മന്ത്രി
കണ്ണൂർ വിസി നിയമനത്തിൽ ഹൈക്കോടതി നടപടി സ്വാഗതാർഹമാണെന്ന്‌ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. ഗവർണറും സർക്കാരും തമ്മിലുള്ള കത്തിടപാടുകളെ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്‌ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Related posts

രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകൾ ഏറെ ഫലപ്രദം; പ്രതിരോധ ശേഷിയിൽ രാജ്യം മുൻപന്തിയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Aswathi Kottiyoor

ജൈവ വൈവിധ്യ കോണ്‍ഗ്രസ്: വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍*

Aswathi Kottiyoor

കോ​വി​ഡ്: പ​രോ​ൾ ന​ൽ​കി​യ​ത് 600 ത​ട​വു​കാ​ർ​ക്ക്

WordPress Image Lightbox