30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മദ്യവില കൂട്ടി വാങ്ങിയാൽ പിഴ 1000 ഇരട്ടി; ആവശ്യപ്പെടുന്ന ബ്രാൻഡ് മുക്കിയാൽ 100 ഇരട്ടി.
Kerala

മദ്യവില കൂട്ടി വാങ്ങിയാൽ പിഴ 1000 ഇരട്ടി; ആവശ്യപ്പെടുന്ന ബ്രാൻഡ് മുക്കിയാൽ 100 ഇരട്ടി.

മദ്യം വാങ്ങാനെത്തുന്നവരെ കൂടുതൽ വില വാങ്ങിയും ആവശ്യപ്പെടുന്ന ബ്രാൻഡ് കൊടുക്കാതെയും കബളിപ്പിച്ചാൽ ബവ്റിജസ് കോർപറേഷൻ ജീവനക്കാർ ഇനി പിഴയൊടുക്കി മടുക്കും. മദ്യ വിൽപന കേന്ദ്രങ്ങളിലെ തിരിമറികൾ കണ്ടെത്തിയാൽ വൻ പിഴ ചുമത്തുമെന്നു കാണിച്ചു സിഎംഡി എസ്.ശ്യാംസുന്ദർ ജീവനക്കാർക്കു സർക്കുലർ അയച്ചു.

ഉപഭോക്താവിനോടു പരമാവധി ചില്ലറ വിൽപന വില (എംആർപി) യെക്കാൾ അധികം വാങ്ങിയാൽ, അധികം വാങ്ങുന്ന തുകയുടെ 1000 ഇരട്ടി ജീവനക്കാരൻ പിഴയടയ്ക്കണം. ആവശ്യപ്പെടുന്ന ബ്രാൻഡ് കടയിലുണ്ടായിട്ടും അതു മറച്ചുവച്ചു പകരം മറ്റൊന്നു നൽകിയാൽ രണ്ടും തമ്മിലുള്ള വിലവ്യത്യാസത്തിന്റെ 100 ഇരട്ടിയാണു പിഴ. വിറ്റുവരവിനെക്കാൾ അധികമോ, കുറവോ തുക പരിശോധനയിൽ കണ്ടെത്തിയാൽ ബില്ലിങ് കൗണ്ടറിലെ ജീവനക്കാരൻ അതു മുഴുവൻ ബവ്കോയിലേക്ക് അടയ്ക്കണം.

വില കുറഞ്ഞ മദ്യം പ്രദർശിപ്പിക്കാതിരിക്കുകയോ, വ്യക്തമാകാത്ത തരത്തിൽ പ്രദർശിപ്പിക്കുകയോ ചെയ്താൽ ഷോപ് ഇൻ ചാർജിന് 5000 രൂപ പിഴ. ഡ്യൂട്ടി സമയത്തു മദ്യപിച്ചാൽ 30000 രൂപ പിഴയടയ്ക്കണം. കുപ്പിയോ, പണമോ മോഷ്ടിക്കുകയോ തിരിമറി നടത്തുകയോ ചെയ്താൽ മോഷണ മുതലിന്റെ 1000 ഇരട്ടിയാണു പിഴ. ക്രിമിനൽ കേസും നേരിടണം. വിൽക്കാത്ത സ്റ്റോക്ക് ഉൾപ്പെടെയുള്ളവയുടെ റിപ്പോർട്ട്, സ്റ്റോക്ക് എടുത്തു 3 മാസത്തിനകം സമർപ്പിച്ചില്ലെങ്കിൽ 10000 രൂപയാണു പിഴ.

പലതവണ മുന്നറിയിപ്പ് നൽകിയിട്ടും തിരിമറികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണു കനത്ത പിഴയീടാക്കുന്നതെന്നു സർക്കുലറിൽ സിഎംഡി വ്യക്തമാക്കി. അടുത്തിടെ ഇന്റേണൽ ഓഡിറ്റ് ടീം നടത്തിയ പരിശോധനയിലും തിരിമറി കണ്ടെത്തിയിരുന്നു. ജനുവരി 1 മുതൽ പുതിയ പിഴ നിരക്ക് നിലവിൽ വരും.

Related posts

വയനാട് കമ്പളക്കാട്ട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം : പ്രതികളെ പിടികൂടി.

Aswathi Kottiyoor

മട്ടന്നൂർ മരുതായി സ്വദേശി ട്രെയിൻ തട്ടി മരിച്ചു*

Aswathi Kottiyoor

മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജ് റിമാന്റില്‍*

Aswathi Kottiyoor
WordPress Image Lightbox