24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 30 ലക്ഷം യുവജനങ്ങൾക്ക്‌ നൈപുണി പരിശീലനം
Kerala

30 ലക്ഷം യുവജനങ്ങൾക്ക്‌ നൈപുണി പരിശീലനം

സംസ്ഥാനത്തെ അഭ്യസ്‌തവിദ്യരായ തൊഴിൽരഹിതരുടെ തൊഴിൽശേഷി കാലികമാക്കാൻ വൻപദ്ധതിക്ക്‌ രൂപമായി. അഞ്ചുവർഷത്തിൽ 30 ലക്ഷംപേർക്ക്‌ വിദഗ്‌ധ പരിശീലനം ഉറപ്പാക്കുന്ന കേരള നോളജ്‌ ഇക്കോണമി മിഷന്റെ നൈപുണി വികസനപദ്ധതിക്ക്‌ സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതടക്കമുള്ള പ്രവർത്തനത്തിന്‌ മിഷനെ ചുമതലപ്പെടുത്തി.

ഇരുപതു ലക്ഷം വിജ്ഞാന തൊഴിൽ ലഭ്യമാക്കൽ പദ്ധതിയുടെ ഭാഗമായാണ്‌ നൈപുണി പരിശീലനപദ്ധതിയും ഏറ്റെടുക്കുന്നത്‌. 36.47 ലക്ഷം പേർക്ക്‌ പരിശീലനം ലഭ്യമാക്കുകയാണ്‌‌ നോളജ്‌ മിഷന്റെ ലക്ഷ്യം. ഈവർഷം 90,000 പേർക്കാണ്‌‌ അവസരം. അടുത്തവർഷം 3.14 ലക്ഷം, 2023–-24ൽ 6.58 ലക്ഷം, 2024–-25ൽ 8.89 ലക്ഷം, 2025–-26ൽ 9.95 ലക്ഷം എന്നിങ്ങനെ പരിശീലനം നൽകും.

സംസ്ഥാനത്തെ നൈപുണി പരിശീലനസൗകര്യങ്ങളിൽ കുതിച്ചുചാട്ടം വേണ്ടിവരുമെന്ന്‌ കെ ഡിസ്‌ക്‌ മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. * ഉദ്യോഗാർഥികളുടെ പരിശീലനം, സർട്ടിഫിക്കേഷൻ, വിദേശ രാജ്യങ്ങളിലടക്കം നിയമനം തുടങ്ങിയ കാര്യങ്ങളും പദ്ധതിയിൽ ഉറപ്പാക്കും.

Related posts

പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം: ഇതുവരെ അറസ്റ്റിലായത് 2637 പേർ

Aswathi Kottiyoor

മഹാരാഷ്ട്രയിലും കർണാടകയിലും മഴ ശക്തമായതോടെ പച്ചക്കറിക്ക് തീവില.

Aswathi Kottiyoor

ഭക്ഷണം കഴിക്കാൻ സമയമില്ല; സൊമാറ്റോ ജീവനക്കാർ സമരത്തിലേക്ക്‌‌

Aswathi Kottiyoor
WordPress Image Lightbox