സംസ്ഥാനത്ത് നാലുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. കൊച്ചിയിൽ മൂന്നും തിരുവനന്തപുരത്ത് 22 വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗബാധ കണ്ടെത്തിയത്. കൊച്ചിയിൽ രോഗം സ്ഥിരീകരിച്ചത് നേരത്തെ രോഗബാധിതനായ ആളുടെ ബന്ധുക്കൾക്കാണ്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം അഞ്ചായി.