24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മാപ്പ് പോരെന്ന് പെൺകുട്ടി, നഷ്ടപരിഹാരം നൽകണമെന്ന് പിങ്ക് പോലീസിനോട് ഹൈക്കോടതി.
Kerala

മാപ്പ് പോരെന്ന് പെൺകുട്ടി, നഷ്ടപരിഹാരം നൽകണമെന്ന് പിങ്ക് പോലീസിനോട് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പൊതുമധ്യത്തില്‍ അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. സര്‍ക്കാര്‍ ഉചിതമായ തീരുമാനം ഇക്കാര്യത്തില്‍ എടുക്കണമെന്നും കോടതി പറഞ്ഞു. അമ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പരാതിക്കാരിയായ പെണ്‍കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു പോലീസ് ഉദ്യോഗസ്ഥ മോഷണക്കുറ്റം ആരോപിച്ച് വിചാരണ ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായത്. സംഭവത്തില്‍ പെണ്‍കുട്ടി വലിയ മാനസിക പീഡനത്തിനാണ് ഇരയായിരിക്കുന്നത്. നമ്പി നാരായണന്റെ കേസിന് സമാനമായ രീതിയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് അറിയിക്കാത്തതിനാലാണ് കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. എത്ര രൂപ നഷ്ടപരിഹാരം നല്‍കാനാകുമെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. എന്നാല്‍ സര്‍ക്കാരുമായി ആലോചിച്ച് മാത്രമേ ഇക്കാര്യത്തില്‍ മറുപടി പറയാനാവുകയുള്ളൂവെന്ന് അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വരെ കോടതി സമയം അനുവദിച്ചു.

പെണ്‍കുട്ടിയോടും കോടതിയോടും നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് കേസില്‍ ഉള്‍പ്പെട്ട സിവില്‍ പോലീസ് ഉദ്യോഗസ്ഥ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് അംഗീകരിക്കുന്നുണ്ടോയെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകയോട് കോടതി ആരാഞ്ഞു. എന്നാല്‍ ഈ മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്നാണ് അവര്‍ കോടതിയെ അറിയിച്ചത്.

Related posts

സംസ്ഥാനത്ത് 175 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കും

Aswathi Kottiyoor

മന്ത്രി വി. അബ്ദുറഹ്മാന്‍ സിപിഐഎം അംഗത്വം സ്വീകരിച്ചു

Aswathi Kottiyoor

ആയുഷ് മേഖലയിൽ വൻ മുന്നേറ്റം: 177.5 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox