• Home
  • Kerala
  • ഇന്ന് പുലർ‍ച്ചെയും കടുവയിറങ്ങി; വ്യാപക തിരച്ചിൽ, കുങ്കിയാനകളും രംഗത്ത്.
Kerala

ഇന്ന് പുലർ‍ച്ചെയും കടുവയിറങ്ങി; വ്യാപക തിരച്ചിൽ, കുങ്കിയാനകളും രംഗത്ത്.

കൽപറ്റ∙ വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയില്‍ ഇന്നു പുലര്‍ച്ചെയും കടുവയിറങ്ങി. കടുവയുടെ പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്തായാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കടുവയെ പിടികൂടാൻ വ്യാപക തിരച്ചിൽ തുടരുന്നു.രണ്ടു കുങ്കിയാനകളുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. വനംവകുപ്പ് പുറത്തുവിട്ട കടുവയുടെ ചിത്രത്തിൽനിന്ന്, കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി വ്യക്തമായിരുന്നു. മുറിവുകളുള്ള കടുവ കാട്ടിൽ ഇര തേടാൻ കഴിയാതെ ജനവാസ മേഖലയിൽ തമ്പടിച്ചതായാണ് നിഗമനം.

Related posts

കൊ​ള​ക്കാ​ട് റൂട്ടിൽ കെഎസ്ആർടിസി ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു

Aswathi Kottiyoor

സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണത്തിന് ഇന്നു (02 ഒക്ടോബർ) തുടക്കം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox