24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • വ്യാ​വ​സാ​യി​ക​ ആ​ടു​വ​ള​ർ​ത്ത​ൽ; പ​രി​ശീ​ല​ന പ​രി​പാ​ടി തു​ട​ങ്ങി
Iritty

വ്യാ​വ​സാ​യി​ക​ ആ​ടു​വ​ള​ർ​ത്ത​ൽ; പ​രി​ശീ​ല​ന പ​രി​പാ​ടി തു​ട​ങ്ങി

ഇ​രി​ട്ടി: സ്വ​യം തൊ​ഴി​ൽ ല​ക്ഷ്യ​മാ​ക്കി വ്യ​ക്തി​ക​ളെ ആ​ടു​വ​ള​ർ​ത്ത​ലി​ൽ പ്രാ​പ്ത​മാ​ക്കു​ന്ന​തി​നാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു.

ഇ​രി​ട്ടി മേ​ഖ​ലാ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യം റ​ജി​സ്റ്റ​ർ ചെ​യ്ത 40 പേ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. മൂ​ന്നു ദി​വ​സ​ത്തെ പ​രി​ശീ​ല​ന ക്ലാ​സി​നൊ​പ്പം ഫാം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി കൂ​ടു​ത​ൽ പേ​രെ വ്യാ​വ​സാ​യി​ക​മാ​യി ഇ​തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ക. ആ​ടി​നെ വാ​ങ്ങു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം സം​രം​ഭ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്നി​തി​നാ​യി ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലു​ള്ള​വ​രേ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ആ​ടു വ​ള​ർ​ത്ത​ൽ രീ​തി, പ​രി​പാ​ല​ന​മു​റ​ക​ൾ, പാ​ർ​പ്പി​ട നി​ർ​മാ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ച് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മു​ൻ ജി​ല്ലാ ഓ​ഫീ​സ​ർ ഡോ.​സി.​പി. പ്ര​സാ​ദ് ക്ലാ​സെ​ടു​ത്തു. ഇ​ന്ന് ഡോ.​പി.​എ​ൻ. ബാ​ബു, ജോ​ളി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കും. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ഠി​താ​ക്ക​ൾ പ​യ്യാ​വൂ​രി​ലെ തു​ളു​വാ​നി​ക്ക​ൽ ഗോ​ട്ട് ഫാം ​സ​ന്ദ​ർ​ശി​ക്കും.

പ​രി​ശീ​ല​ന ക്ലാ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മേ​ഖ​ലാ അ​സി​സ്റ്റ​ന്‍റ് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ ഡോ.​പി.​ആ​ർ. സി​ന്ധു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​ഷി​ജു, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സ​ർ ഡോ.​എം.​പി. ഗി​രീ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന പ​ഠി​താ​ക്ക​ളു​ടെ അ​നു​ഭ​വ സാ​ക്ഷ്യ​വും അ​നു​ബ​ന്ധ​പ​രി​പാ​ടി​ക​ളും ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ. ​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

ഇരിട്ടി എസ് എൻ ഡി പി യൂണിയൻ പൂക്കള മത്സരവും ഓണക്കിറ്റ് വിതരണവും നടത്തി.

Aswathi Kottiyoor

കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷാ ഫലം – റാങ്കിൽ തിളങ്ങി ഇരിട്ടി എം ജി കോളേജ്

Aswathi Kottiyoor

സൗജന്യ ഹൃദയ, അസ്ഥിരോഗ പരിശോധന ക്യാമ്പ് 8 ന്

Aswathi Kottiyoor
WordPress Image Lightbox