22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ഊർജ്ജസംരക്ഷണ പക്ഷാചരണ സമാപനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
Kelakam

ഊർജ്ജസംരക്ഷണ പക്ഷാചരണ സമാപനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

കേളകം: ഊർജ്ജ സംരക്ഷണ പക്ഷാചരണത്തോടനുബന്ധിച്ച് കേരള എനർജി മാനേജ്മെന്റും കേളകം ഇ എം എസ് സ്മാരക വായനശാലയും സംയുക്തമായി നടത്തുന്ന പരിപാടികളുടെ സമാപനം കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഊർജ്ജ സംരക്ഷണ പക്ഷാചാരണത്തിന്‍റെ ഭാഗമായി ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസും സ്കൂളിലെ ഊര്‍ജ്ജ ക്ലബ്ബിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഊർജ്ജസംരക്ഷണ പക്ഷാചാരണത്തിന്‍റെ സമാപനവും എനര്‍ജി ക്ലബ്ബിന്റെ ഉദ്ഘാടനവും കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സി സി സന്തോഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുനിത രാജു, ഫാ. എൽദോ ജോൺ എന്നിവര്‍ ആശംസകളർപ്പിച്ച് സംസാരിച്ചു. ഇ എം എസ് സ്മാരക വായനശാലയുടെ സെക്രട്ടറി കെ പി ഷാജിമാസ്റ്റര്‍ ഊര്‍ജ്ജ സംരക്ഷണ പദ്ധതി വിശദീകരിച്ചു.

ഊർജ്ജ സംരക്ഷണം ഇന്നത്തെ സമൂഹത്തിന്റെ മാത്രമല്ല ഭാവിതലമുറയുടെയും നിലനിൽപ്പിന്‍റെ പ്രശ്നമായി കണ്ടുകൊണ്ട് ഊർജ്ജ സംരക്ഷണത്തിന്‍റെ പ്രാധാന്യം, അതിനായി സ്വീകരിക്കാവുന്ന മാർഗ്ഗങ്ങൾ തുടങ്ങിയ വിശദമായി പ്രതിപാദിക്കുന്ന ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് ഒ എം കുര്യാച്ചൻ നയിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും അമ്പിളി കെ പി നന്ദിയും പറഞ്ഞു. സ്കൂളിലെ എനർജി ക്ലബ് അംഗങ്ങൾ പരിപാടികളിൽ പങ്കെടുത്തു. ഊർജ്ജസംരക്ഷണ പ്രതിജ്ഞയും ഒപ്പ് ശേഖരണവും ഉണ്ടായിരുന്നു. ഊർജ സംരക്ഷണത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുലേഖ ഇ എം എസ് സ്മാരക വായനശാല കുട്ടികൾക്ക് വിതരണം ചെയ്തു.

Related posts

മാവോവാദികള്‍ക്ക്‌ കീഴടങ്ങാൻ പ്രോത്സാഹനവുമായി പോലീസ് പോസ്റ്ററുകള്‍ ……….

Aswathi Kottiyoor

മലയോര മേഖലകളിൽ കഞ്ഞി കുടി മുട്ടിച്ച് റേഷൻ കടകൾ.

Aswathi Kottiyoor

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ ഉപരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox