21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പുതിയ തലമുറയ്‌ക്ക് ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യം: മുഖ്യമന്ത്രി
Kerala

പുതിയ തലമുറയ്‌ക്ക് ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യം: മുഖ്യമന്ത്രി

പുതിയ തലമുറയ്ക്ക് ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭ്യാസം നല്‍കുക എന്നത് ഒരു ആധുനിക സമൂഹത്തിന്റെ പുരോഗതിയെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈംഗികതയെക്കുറിച്ച് നിലനില്‍ക്കുന്ന അശാസ്ത്രീയമായ ധാരണകള്‍ ആരോഗ്യകരമായ സ്ത്രീ- പുരുഷ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും ലിംഗ നീതിയില്‍ അധിഷ്ഠിതമായ സമൂഹം വാര്‍ത്തെടുക്കുന്നതിനും പ്രധാന പ്രതിബന്ധമാണ്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആദ്യപാഠങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ തുടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയ അനിമേഷന്‍ ലഘുചിത്രം പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ലൈംഗികതയെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. അവര്‍ക്ക് ശരിയായ വിവരങ്ങള്‍ നല്‍കി സംശയങ്ങള്‍ അപ്പപ്പോള്‍ ദൂരീകരിക്കയാണ് വേണ്ടത്. ഇല്ലെങ്കില്‍ അവര്‍ ഉത്തരങ്ങള്‍ തേടി ഒടുവില്‍ തെറ്റായ സ്രോതസ്സുകളില്‍ എത്തിച്ചേരും, പലപ്പോഴും ശരിയല്ലാത്ത ധാരണകള്‍ ഉണ്ടാക്കുകയും ചെയ്യും. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അനിമേഷന്‍ ലഘുചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

രാ​ജ്യ​ത്ത് വീ​ണ്ടും ഇ​ന്ധ​ന​വി​ല കൂ​ട്ടി

Aswathi Kottiyoor

ചരക്കുകപ്പലുകളുടെ ലക്ഷ്യസ്ഥാനമാകാൻ കൊല്ലം

Aswathi Kottiyoor

ഓൾ ഇൻഡ്യ ഇന്റർ യൂണിവേഴ്‌സിറ്റി അമ്പെയ്ത്ത്; മിക്‌സഡ് ഇനത്തിൽ പേരാവൂർ സ്വദേശിക്ക് വെള്ളി മെഡൽ

Aswathi Kottiyoor
WordPress Image Lightbox