24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിരക്കുകൾ കുത്തനെ കുറച്ച് നെറ്റ്ഫ്ലിക്സ്; 499 രൂപയുടെ പ്ലാൻ ഇനി മുതൽ 199 രൂപയ്ക്ക്.
Kerala

നിരക്കുകൾ കുത്തനെ കുറച്ച് നെറ്റ്ഫ്ലിക്സ്; 499 രൂപയുടെ പ്ലാൻ ഇനി മുതൽ 199 രൂപയ്ക്ക്.

ഇന്ത്യയിൽ സബ്സ്ക്രിപ്ഷൻ നിരക്കുകൾ കുത്തനെ കുറച്ച് സ്ട്രീമിങ്ങ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ്. പ്രതിമാസം 199 മുതൽ തുടങ്ങുന്ന നിരക്കിൽ ഇളവ് വരുത്തി 149 രൂപയ്ക്കാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈലിലും ടാബ്ലറ്റിലും ഈ നിരക്ക് ഉപയോ​ഗിച്ച് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ഉപയോ​ഗിക്കാം.

പുതിയ പ്ലാനുകൾ എല്ലാ ഉപഭോക്താക്കൾക്കും ബാധകമായിരിക്കും. രാജ്യത്ത് കൂടുതൽ വരിക്കാരെ നേടാനുള്ള കമ്പനിയുടെ നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ ബേസിക് പ്ലാനിലാണ് വന്‍ വിലക്കിഴിവുണ്ടായിരിക്കുന്നത്. നേരത്തെ 499 രൂപയുണ്ടായിരുന്ന ബേസിക് പ്ലാന്‍ ഇപ്പോള്‍ 199 രൂപയ്ക്ക് ആസ്വദിക്കാം. ബേസിക് പ്ലാന്‍ റീച്ചാര്‍ജ് ചെയ്തവര്‍ക്ക് ഫോണ്‍, ടാബ് ലെറ്റ്, കംപ്യൂട്ടര്‍, ടിവി എന്നിവയില്‍ നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കാനാവും. എന്നാല്‍ 480 പിക്‌സല്‍ വീഡിയോ ഗുണമേന്മയില്‍ മാത്രമേ ഇത് ലഭിക്കുകയുള്ളൂ.

149 രൂപയൂടെ മൊബൈല്‍ പ്ലാന്‍ ഫോണുകള്‍ക്കും ടാബിനും വേണ്ടിയുള്ളതാണ്. ഇതിലും 480 പിക്‌സല്‍ റസലൂഷനാണുള്ളത്.

എച്ച്ഡി റസലൂഷനില്‍ വീഡിയോ ആസ്വദിക്കണമെങ്കില്‍ 499 രൂപയുടെ സ്റ്റാന്റേഡ് പ്ലാന്‍ റീച്ചാര്‍ജ് ചെയ്യണം. 1080 പിക്‌സല്‍ റസലൂഷനില്‍ എല്ലാ ഉപകരണങ്ങളിലും നെറ്റ്ഫ്‌ളിക്‌സ് ആസ്വദിക്കാം.

649 രൂപയുടെ പ്രീമിയം പ്ലാനില്‍ 4കെ എച്ച്ഡിആര്‍ റസലൂഷനില്‍ വീഡിയോകള്‍ കാണാം. നേരത്തെ പ്രീമിയം പ്ലാനിന് 799 രൂപയായിരുന്നു വില.ഞങ്ങൾ ഞങ്ങളുടെ നിരക്കുകൾ കുറയ്ക്കുകയാണ്, അത് ഞങ്ങളുടെ പ്ലാനുകളിലുടനീളം ഉണ്ട്. ഇതിൽ ഞങ്ങളുടെ പ്രാദേശികവും ആഗോളവുമായഎല്ലാ സേവനങ്ങളും ഉൾപ്പെടും.ബേസിക് പ്ലാനിലാണ് 60 ശതമാനത്തിന്റെ ഏറ്റവും വലിയ ഇടിവ് വരുന്നത്. കാരണം പ്രേക്ഷകർ നെറ്റ്ഫ്ലിക്സ് വലിയ സ്ക്രീനിലോ മറ്റേതെങ്കിലും ഉപകരണത്തിലോ കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ അത് 499 രൂപയിൽ നിന്ന് 199 രൂപയാക്കി ഞങ്ങൾ കുറച്ചു…”നെറ്റ്ഫ്ലിക്സ് വൈസ് പ്രസിഡന്റ് – കണ്ടന്റ്(ഇന്ത്യ) മോണിക്ക ഷെർ​ഗിൽ പിടിഐ യോട് വ്യക്തമാക്കി.

Related posts

ആറ് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട്

Aswathi Kottiyoor

രാജ്യത്ത് ഉഷ്ണതരംഗങ്ങളുടെ ദൈര്‍ഘ്യവും തീഷ്ണതയും വര്‍ധിച്ചേക്കും.

Aswathi Kottiyoor

വായനയുടെ ജനാധിപത്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യം: സ്പീക്കർ എ.എൻ. ഷംസീർ

Aswathi Kottiyoor
WordPress Image Lightbox