കേരളാ – കര്‍ണ്ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ കെ. എസ്. ടി. പി റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിത പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാൻ ഒരുങ്ങുന്നു. നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നോട്ടു പോയ പ്രവര്‍ത്തി ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് പാലത്തിന്റെ ഉപരിതലത്തിലെയും ഇരു കരകളിലുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തുമുള്ള മെക്കാഡം ടാറിംഗുമാണ്. ഡിസംബര്‍ 18 ന് ടാറിങ്ങ് പൂര്‍ത്തിയാക്കും. ശേഷിക്കുന്ന പെയിന്റിങ്ങ് പ്രവര്‍ത്തിയും തീര്‍ക്കേണ്ടതുണ്ട്. ഈ മാസം അവസാനവാരത്തോടെ പാലം ഗതാഗതത്തിന് തുറന്ന് നല്‍കും. പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് പരിശോധനകള്‍ക്ക് ശേഷമേ ഉദ്ഘാടന തീയ്യതി പ്രഖ്യാപിക്കൂ.