24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മാതൃകയായി ആറളം കൃഷിഭവൻ
Kerala

മാതൃകയായി ആറളം കൃഷിഭവൻ

വിത്തു മുതൽ വിപണി വരെ കർഷകർക്ക് സഹായകേന്ദ്രമാകുന്നതിന് ഇക്കോ ഷോപ്പിന്റെയും കാർഷിക വിപണിയുടെയും പ്രവർത്തനങ്ങൾക്ക് ആറളം കൃഷിഭവനിൽ തുടക്കമായി. ജൈവകൃഷി ചെയ്യുന്നതിനാവശ്യമായ സൂക്ഷ്മ മൂലകങ്ങൾ, ജൈവകീടനാശിനികൾ, വളർച്ച ഹോർമോൺ, ജൈവ കുമിൾനാശിനികൾ, മണ്ണിര കമ്പോസ്റ്റ്, എല്ലുപൊടി, ചകിരിച്ചോർ കമ്പോസ്റ്റ്, മറ്റ് ജൈവവളങ്ങൾ, വിവിധതരം പച്ചക്കറി തൈകൾ, പന്തൽ ഇടുന്നതിനുള്ള വല, വിവിധതരം ജൈവവളങ്ങൾ, ഹരിത കഷായം, ജീവാമൃതം, ഗോമൂത്രം- കാന്താരി മിശ്രിതം, ട്രൈക്കോഡർമ, സ്യൂഡോമോണസ്, പച്ചക്കറികൾക്കുള്ള പന്തൽ എന്നിവയും രണ്ടു വർഷം കൊണ്ട് കായ്ക്കുന്ന പ്ലാവ്, തെങ്ങിൻതൈകൾ, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, അവക്കാഡോ, മാവ് തുടങ്ങിയവയുടെ നടീൽ വസ്തുക്കളും ലഭ്യമാണ്.

കർഷകരിൽ നിന്നും പച്ചക്കറികൾ ശേഖരിച്ച് വിപണനം ചെയ്യുന്നതിനായി പച്ചക്കറി ക്ലസ്റ്റർ കൺവീനറുടെ നേതൃത്വത്തിൽ കാർഷിക വിപണിയും പ്രവർത്തിക്കുന്നു. കർഷകരിൽ നിന്നും ശേഖരിച്ച നെല്ല്, എള്ള്, മുത്താറി, മഞ്ഞൾ, പച്ചക്കായ എന്നിവ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റി തവിടുകളയാത്ത അരി, എള്ളെണ്ണ, മഞ്ഞൾപൊടി, ബനാന പൗഡർ എന്നിവയും കാർഷിക വിപണി വഴി വിറ്റഴിക്കുന്നുണ്ട്.

ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. പി രാജേഷിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജെസി മോൾ വാഴപ്പിള്ളി, സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോസ് അന്തിയാംകുളം, വത്സമ്മ ജോസ്, അനീഷ് ഇ. സി, വാർഡ് മെമ്പർ യു. കെ സുധാകരൻ, കൃഷി ഓഫീസർ ജിൻസി മരിയ, സീനിയർ കൃഷി അസിസ്റ്റൻറ് സുമേഷ്, കൃഷി അസിസ്റ്റൻറ് അക്ഷയ് രാജ്, തോമസ് എന്നിവർ പങ്കെടുത്തു.

Related posts

പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച തുടക്കം

Aswathi Kottiyoor

മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ: 3000 ‘സ്‌നേഹാരാമങ്ങൾ’ ഒരുക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor

സംസ്ഥാനത്ത് കോഴിയിറച്ചി വിലയിൽ വൻ വർധന

Aswathi Kottiyoor
WordPress Image Lightbox