22.6 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 10,000 വിജ്ഞാന തൊഴിൽ: ജില്ലാ മേളകൾ 18 മുതൽ
Kerala

10,000 വിജ്ഞാന തൊഴിൽ: ജില്ലാ മേളകൾ 18 മുതൽ

കേരള നോളജ് ഇക്കോണമി മിഷന്റെ 10,000 വിജ്ഞാന തൊഴിൽ ഉറപ്പാക്കൽ പദ്ധതിയുടെ പരീക്ഷണ പരിപാടി 18ന്‌ തുടങ്ങും. 14 ജില്ലയിലേയും തൊഴിൽമേള ഒരുമാസം നീളും. ഇതിനായി അതിദ്രുത കർമ പദ്ധതി‌ മിഷൻ തയ്യാറാക്കി. നോളജ്‌ മിഷന്റെ പങ്കാളിത്ത ഏജൻസികളായ ഡിജിറ്റൽ സർവകലാശാല, കെയ്‌സ്‌, അസാപ്‌, ഐസിടി അക്കാദമി, കുടുംബശ്രീ, എംപ്ലോയ്‌മെന്റ്‌ സെന്റർ, സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പദ്ധതിയിൽ കണ്ണിയാകും.

മിഷന്റെ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്‌തവർ, രണ്ടുവർഷത്തിനുള്ളിൽ കോഴ്‌സ്‌ പൂർത്തിയാക്കിയ പുതിയ തൊഴിലന്വേഷകർ, ഹ്രസ്വകാലഘട്ടത്തിലെ ജോലി ഉപേക്ഷിച്ച്‌ നിലവിൽ തൊഴിൽരഹിതരായ വീട്ടമ്മമാർ, പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ഭാഗമാക്കും. ഓൺലൈൻ തൊഴിൽമേളകൾ, കരിയർ ബ്രേക്‌ വിമൺ, ഭിന്നശേഷിക്കാർ എന്നിവർക്കായുള്ള പ്രത്യേക തൊഴിൽമേളകളും നടക്കും.

ജില്ലാ തൊഴിൽമേള (ജില്ല, തീയതി, സ്ഥലം എന്ന ക്രമത്തിൽ)

തിരുവനന്തപുരം– 18, പൂജപ്പുര എൽബിഎസ്‌ വനിത എൻജിനിയറിങ്‌ കോളേജ്. കൊല്ലം– 19, ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ്‌ കൺസ്‌ട്രക്‌ഷൻ. പത്തനംതിട്ട–- 20, തിരുവല്ല മാർത്തോമാ കോളേജ്‌. ആലപ്പുഴ–- ജനുവരി ആറ്‌, പുന്നപ്ര കാർമൽ കോളേജ്‌ ഓഫ്‌ എൻജിനിയറിങ്‌. കോട്ടയം–- ഏഴ്‌, -മാന്നാനം കെഇ കോളേജ്‌. കോഴിക്കോട്‌–- എട്ട്‌,- മലബാർ ക്രിസ്‌ത്യൻ കോളേജ്‌. കാസർകോട്‌–- 11,- ബോവിക്കാനം പൊവ്വൽ എൽബിഎസ് എൻജിനിയറിങ്‌ കോളേജ്‌. വയനാട്‌–- 12, കൽപ്പറ്റ എൻഎംഎസ്‌എം ഗവൺമെന്റ്‌ കോളേജ്‌. കണ്ണൂർ– -13, ഗവ. എൻജിനിയറിങ്‌ കോളേജ്‌. മലപ്പുറം–- 15, എസ്‌എസ്‌എം പോളിടെക്‌നിക്. പാലക്കാട്‌–- 17, കൊടുമ്പ്‌ ഗവ. പോളിടെക്‌നിക്. തൃശൂർ–- 18, ഗവ. എൻജിനിയറിങ്‌ കോളേജ്‌. ഇടുക്കി–- 19,- തൊടുപുഴ അൽ അസർ എൻജിനിയറിങ്‌ കോളേജ്‌. എറണാകുളം–- 20,- കളമശേരി രാജഗിരി കോളേജ് ഓഫ്‌ സോഷ്യൽ സയൻസ്‌.

Related posts

അ​നാ​വ​ശ്യ ആ​ന്‍റി​ബോ​ഡി ചി​കി​ത്സ ന​ട​ത്തി​യാ​ൽ ന​ട​പ​ടി

Aswathi Kottiyoor

കേരള വിഷൻ ബ്രോഡ്ബാന്റ് സൗജന്യ വൈഫൈ പദ്ധതി കേളകം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിർവ്വഹിച്ചു.

Aswathi Kottiyoor

അധികാര മാർഗരേഖയായി; തദ്ദേശ ഭരണസ്ഥാപനങ്ങൾ ഇനി വിജിലൻസ് നിരീക്ഷണത്തിൽ

Aswathi Kottiyoor
WordPress Image Lightbox