23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മന്ത്രി ഇടപെട്ടു; സപ്ലൈകോയിൽ വില കുറച്ചു
Kerala

മന്ത്രി ഇടപെട്ടു; സപ്ലൈകോയിൽ വില കുറച്ചു

സബ്സിഡിയേതര ഉൽപ്പന്നങ്ങൾക്ക് സപ്ലൈകോയിൽ വർധിപ്പിച്ചവില ഭക്ഷ്യമന്ത്രിയുടെ അടിയന്തര ഇടപെടലിൽ പിൻവലിച്ചു. സബ്സിഡിയില്ലാത്ത ഉൽപ്പന്നങ്ങളുടെ വില എല്ലാമാസവും വാങ്ങിയ വിലയുടെ അടിസ്ഥാനത്തിൽ പുതുക്കി നിശ്ചയിക്കാറുണ്ട്. നവംബർ 30ന്‌ നടന്ന ടെൻഡറിൽ പലതിനും വില വർധിച്ചതാണ് സപ്ലൈകോയും കൂട്ടാൻ കാരണം.

വിലവർധന ശ്രദ്ധയിൽപ്പെട്ടതോടെ മന്ത്രി ജി ആർ അനിൽ സപ്ലൈകോ അധികൃതരുമായി അടിയന്തര ചർച്ച നടത്തി. തുടർന്ന്‌ വൻപയർ, കടുക്, പരിപ്പ് എന്നിവയ്‌ക്ക്‌ നാലു രൂപ വീതവും ചെറുപയറിനു 10 രൂപയും മുളകിന് ഒമ്പതു രൂപയും മല്ലിക്ക് എട്ടു രൂപയും കുറച്ചു. ഉഴുന്ന്, കടല, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, പച്ചരി, ഉലുവ, ഗ്രീൻപീസ്, വെള്ളക്കടല, പച്ചരി സോർട്ടക്സ്, മട്ടയരി (വടി), ബിരിയാണി അരി, മസൂർ ദാൽ എന്നിവയ്‌ക്ക് വില കൂട്ടിയിട്ടില്ലെന്ന്‌ മന്ത്രി അറിയിച്ചു.

സപ്ലൈകോ സബ്സിഡി നിരക്കിൽ 13 ഇനം അവശ്യസാധനങ്ങളാണ് വിതരണംചെയ്യുന്നത്. 2016 ഏപ്രിലിനുശേഷം ഇവയുടെ വില വർധിപ്പിച്ചിട്ടില്ല. പൊതുവിപണിയേക്കാൾ 50 ശതമാനംവരെ വിലക്കുറവിലാണ് 35 ഇനം ഉൽപ്പന്നം സപ്ലൈകോ വിതരണം ചെയ്യുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related posts

മികച്ച ഡിജിറ്റൽ പേജ് തയ്യാറാക്കുന്ന സ്കൂളിന് സമ്മാനം: മന്ത്രി

Aswathi Kottiyoor

2022 ഐ.പി.എല്‍ ഏപ്രില്‍ രണ്ടിന്

Aswathi Kottiyoor

എസ്.എം.എ. രോഗികൾക്ക് സ്പൈൻ സർജറിയ്ക്ക് സർക്കാർ മേഖലയിൽ ആദ്യ സംവിധാനം

Aswathi Kottiyoor
WordPress Image Lightbox