22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പൊ​തു​പ​രി​പാ​ടി​ക്ക് 300 പേ​ർ, സ്കൂ​ൾ പൂ​ർ​ണ​തോ​തി​ൽ തു​റ​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി
Kerala

പൊ​തു​പ​രി​പാ​ടി​ക്ക് 300 പേ​ർ, സ്കൂ​ൾ പൂ​ർ​ണ​തോ​തി​ൽ തു​റ​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ പൂ​ർ​ണ​തോ​തി​ൽ തു​റ​ക്കു​ന്ന​തു ഇ​പ്പോ​ൾ പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ്കൂ​ളു​ക​ളി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ആ​രോ​ഗ്യ​പ​രി​ര​ക്ഷ ന​ൽ​കാ​ൻ ന​ട​പ​ടി എ​ടു​ക്ക​ണം. കോ​വി​ഡാ​ന​ന്ത​ര രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ധ്യാ​പ​ക​രി​ൽ പൊ​തു ധാ​ര​ണ ഉ​ണ്ടാ​ക്ക​ണം. കോ​വി​ഡ് ധ​ന​സ​ഹാ​യം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​രോ​ട് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ഉ​ത്സ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ചാ​ര​പ​ര​മാ​യ ക​ലാ​രൂ​പ​ങ്ങ​ൾ അ​നു​വ​ദി​ക്കും. ഉ​ത്സ​വ​ങ്ങ​ൾ, രാ​ഷ്രീ​യ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് തു​റ​ന്ന ഇ​ട​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 300 പേ​രെ​യും മു​റി​ക​ൾ, ഹാ​ളു​ക​ൾ പോ​ലു​ള്ള അ​ട​ഞ്ഞ ഇ​ട​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 150 പേ​രെ​യും അ​നു​വ​ദി​ക്കും.

വി​വാ​ഹ​ങ്ങ​ൾ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് തു​റ​ന്ന ഇ​ട​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 200, അ​ട​ഞ്ഞ ഇ​ട​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 100 എ​ന്ന നി​ല​വി​ലു​ള്ള നി​ല തു​ട​രും. അ​നു​വ​ദ​നീ​യ​മാ​യ ആ​ളു​ക​ളു​ടെ എ​ണ്ണം ല​ഭ്യ​മാ​യ സ്ഥ​ല​ത്തി​ന് ആ​നു​പാ​തി​ക​മാ​യി​രി​ക്ക​ണം.

ശ​ബ​രി​മ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ചി​ല ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വി​ടെ ഒ​രു ത​ര​ത്തി​ലും ജാ​ഗ്ര​ത​ക്കു​റ​വ് പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ല്കി.

Related posts

ഇന്ധന – പാചകവാതക വിലവർധന; എൽഡിഎഫ്‌ പ്രതിഷേധം വിജയിപ്പിക്കുക: ഇ പി ജയരാജൻ

Aswathi Kottiyoor

പ​ശ്ചി​മ​ഘ​ട്ടം: ക​ര​ട് വി​ജ്ഞാ​പ​നം ജൂ​ണ്‍ 30 വ​രെ നീ​ട്ടി

Aswathi Kottiyoor

ലൈസന്‍സ് ഇല്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox