കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുകയും കൂടുതൽ കരുതലോടെ രോഗപ്രതിരോധ ശേഷി കൈവരിക്കാൻ പ്രാപ്തി നേടുകയെന്ന ലക്ഷ്യത്തോടെ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. സ്കൂളിലെ സ്കൗട്ട് ആൻ്റ് ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചുങ്കക്കുന്ന് ഗവ.ആയുർവേദ ഡിസ്പൻസറിയിലെ മെഡിക്കൽ ഓഫീസറായ ഡോ. ഡോണിയ തോമസ്സ് ക്ലാസ്സ് കൈകാര്യം ചെയ്തു.കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് സ്വീകരിക്കേണ്ട കാര്യങ്ങൾ, മാസ്കിൻ്റെ ശരിയായ ഉപയോഗം, രോഗാവസ്ഥയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, രോഗ പ്രതിരോധ മാർഗ്ഗങ്ങൾ, കുട്ടികളുടെ മാനസീക ആരോഗ്യ സംരക്ഷണം തുടങ്ങി നിരവധി പ്രധാനപ്പെട്ട വിഷയങ്ങളെ മുൻനിർത്തിയുള്ള സെമിനാർ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ സഹായിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസിലി മാത്യു, സ്കൗട്ട് മാസ്റ്റർ റെജി കെ.ജെ, ഗൈഡ്സ് ക്യാപ്റ്റൻ സി. റീന ജോസഫ് എന്നിവർ സംസാരിച്ചു