26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • അയൽ സംസ്ഥാനങ്ങളിൽ തരംഗമായി കേരള ചന്ദനം; കോവിഡ്‌ കാലത്ത്‌ കെഎസ്‌ഒ വിറ്റത്‌ 737 ടൺ സോപ്പ്‌
Kerala

അയൽ സംസ്ഥാനങ്ങളിൽ തരംഗമായി കേരള ചന്ദനം; കോവിഡ്‌ കാലത്ത്‌ കെഎസ്‌ഒ വിറ്റത്‌ 737 ടൺ സോപ്പ്‌

കോവിഡ്‌ പ്രതിസന്ധിയുടെ കാലത്തും വിപണയിൽ വൻ കുതിപ്പുമായി കേരള സോപ്‌സ്‌. പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഒയുടെ സോപ്പിന് അയൽ സംസ്ഥാനങ്ങളിൽ ആവശ്യക്കാരേറെ. കേരള സോപ്‌സിന്റെ വിപണിയിൽ 40 ശതമാനവും അയൽസംസ്ഥാനങ്ങളിൽ നിന്നാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരള സോപ്‌സിന്റെ ആവശ്യക്കാർ.

കേരള സാൻഡൽ സോപ്പിനാണ് അയൽ സംസ്ഥാനങ്ങളിൽ സ്വീകാര്യത. കോവിഡ്‌ കാലത്ത്‌ 10.13 കോടി രൂപയുടെ 737 ടൺ സോപ്പുകളാണ് കെഎസ്‌ഒ കേരളത്തിലും പുറത്തുമായി വിറ്റത്. ഈ വർഷം 6.84 കോടി രൂപ വിലവരുന്ന 410 ടൺ സോപ്പ് വിപണിയിലെത്തിച്ചിട്ടുണ്ട്. നിലവിൽ 17 തരം സോപ്പുകളാണ് കെഎസ്‌ഒ നിർമിക്കുന്നത്‌. കോവിഡ്‌ തുടങ്ങിയത്‌ മുതൽ ജനങ്ങളുടെ ആരോഗ്യത്തിന്‌ പ്രാധാന്യം നൽകി സാനിറ്റൈസർ, ഹാൻഡ്‌വാഷ് എന്നിവ നിർമിച്ച്‌ തുടങ്ങി.

Related posts

അറുപത് കഴിഞ്ഞവർക്ക് തിങ്കളാഴ്ചമുതൽ കൊവിഡ് വാക്സിൻ നൽകും; കേന്ദ്രസർക്കാർ………

Aswathi Kottiyoor

മുതിർന്ന പൗരന്മാർക്ക് ഇനി ട്രെയിൻ നിരക്കിൽ ഇളവില്ല; ഭിന്നശേഷിക്കാരുടെ ഇളവുകൾ തുടരും.

Aswathi Kottiyoor

മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി

Aswathi Kottiyoor
WordPress Image Lightbox