24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേന്ദ്ര നിയമം വന്നിട്ട് ഒന്നര പതിറ്റാണ്ട്; പൊതുസ്ഥലത്തെ പുകവലി കുറയുന്നു.
Kerala

കേന്ദ്ര നിയമം വന്നിട്ട് ഒന്നര പതിറ്റാണ്ട്; പൊതുസ്ഥലത്തെ പുകവലി കുറയുന്നു.

പുകവലി നിയന്ത്രിക്കാനുള്ള കേന്ദ്രനിയമത്തിന് ഒന്നരപതിറ്റാണ്ട്‌ പിന്നിടുമ്പോൾ പൊതുസ്ഥലത്തെ പുകവലി കുറയുന്നതായി കണക്കുകൾ. കേസുകളും ഈടാക്കിയ പിഴയും ഇതു സൂചിപ്പിക്കുന്നു. 2016-ൽ 2,31,801 കേസുകളാണെടുത്തത്. ഈ വർഷം ഇതുവരെ 63,861 കേസുകളും. ഈ വർഷം സംസ്ഥാന സർക്കാരിന് പിഴയായി ലഭിച്ചത് 1.27 കോടി രൂപയാണ്.

സിഗരറ്റ്, പുകയില ഉത്പന്നങ്ങൾ എന്നിവയുടെ ഉത്പാദനം, വിപണനം, വിതരണം എന്നിവയുടെ വാണിജ്യ നിയന്ത്രണത്തിനും പൊതു ഇടങ്ങളിലെ ഉപയോഗം നിരോധിക്കുന്നതിനുമായി കൊണ്ടുവന്ന കോപ്റ്റ (സിഗരറ്റ് ആൻഡ് അദർ ടുബാകോ പ്രോഡ്ക്ട്‌സ് ആക്ട്- 2003) പ്രകാരമുണ്ടായ നടപടികൾ പുകവലി ശീലം വൻതോതിൽ കുറച്ചിട്ടുണ്ടെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്.

പൊതുസ്ഥലത്ത് പുകവലിക്കുന്നത് പിടികൂടിയാൽ 200 രൂപയാണ് പിഴ. ഇതനുസരിച്ച് 2021 സെപ്റ്റംബർ വരെ ഈടാക്കിയത് 1,27,72,600 രൂപയാണ്.

കേസ്

2016 2,31,801

2017 1,62,443

2018 1,10,039

2019 87,646

2020 46,770

2021-ലെ കേസുകൾ ബ്രാക്കറ്റിൽ പിഴ nf

ജനുവരി 7931 (15,86,300)

ഫെബ്രുവരി 8918 (17,83,600)

മാർച്ച് 9857 (19,71,700)

ഏപ്രിൽ 7711 (15,42,200)

മേയ് 4283 (8,56,600)

ജൂൺ 4439 (8,87,800)

ജൂലായ് 7720 (15,44,000)

ഓഗസ്റ്റ് 6525 (13,05,000)

സെപ്റ്റംബർ 6477 (12,95,400)

ആകെ 63,861 (1,27,72,600)

Related posts

24കാരനും 14കാരിയും തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

ശ്രീരാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം നിലനിൽക്കും: ഹെെക്കോടതി

Aswathi Kottiyoor

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം ഇന്ന്‌

Aswathi Kottiyoor
WordPress Image Lightbox